Breaking News

Trending right now:
Description
 
Sep 01, 2016

വമ്പന്‍ ഓഫറുകളുമായി റിലയന്‍സ്‌ ജിയോ

image ഉപയോക്താക്കള്‍ക്ക്‌ വമ്പന്‍ ഓഫറുകളുമായി റിലയന്‍സ്‌ ജിയോ താരീഫ്‌ പ്ലാനുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യയിലെ ഏത്‌ നെറ്റുവര്‍ക്കിലേക്കും സൗജന്യ വോയ്‌സ്‌ കോളുകളാണ്‌ ജിയോ നല്‍കുകയെന്ന്‌ കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ റിലയന്‍സ്‌ മേധാവി മുകേഷ്‌ അംബാനി വ്യക്തമാക്കി. ഏറ്റവും കുറഞ്ഞ നിരക്കില്‍ ഫോര്‍ജി ഡാറ്റാ താരിഫുകളും ജിയോ പ്രഖ്യാപിച്ചു. ജിയോ വെല്‍കം ഓഫറിന്റെ ഭാഗമായി ആദ്യത്തെ ഒരു മാസം ഉപയോക്താക്കള്‍ക്ക്‌ എല്ലാ സേവനങ്ങളും സൗജന്യമായി ലഭ്യമാക്കാനാണ്‌ തീരുമാനം. സെപ്‌റ്റംബര്‍ അഞ്ച്‌ മുതല്‍ റിലയന്‍സ്‌ ജിയോയുടെ സേവനങ്ങള്‍ ലഭ്യമായിത്തുടങ്ങും. പധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ കാഴ്‌ചപ്പാടിന്‌ ജിയോയെ സമര്‍പ്പിക്കുന്നുവെന്ന്‌ മുകേഷ്‌ അംബാനി അറിയിച്ചു. റിലയന്‍സ്‌ ജിയോയുടെ കൊമേഴ്‌സ്യല്‍ ലോഞ്ചിംഗ്‌ ഡിസംബര്‍ 31നാണ്‌. ഏറ്റവും കുറഞ്ഞ നിരക്കില്‍ ഏറ്റവും കൂടുതല്‍ ഡാറ്റ ഉപയോഗിക്കാന്‍ ഉപയോക്താക്കള്‍ക്ക്‌ അവസരമൊരുക്കുകയാണ്‌ ജിയോയുടെ പ്ലാനുകള്‍. വെറും അമ്പത്‌ രൂപയ്‌ക്ക്‌ 1 ജിബി ഫോര്‍ജി ഡാറ്റ ലഭ്യമാക്കും. കൂടുതല്‍ ഡാറ്റ ഉപയോഗിക്കുമ്പോള്‍ 1 ജിബിക്ക്‌ 25 രൂപവരെയായി കുറയും. ഡാറ്റ ചാര്‍ജ്‌ നല്‍കുമ്പോള്‍ വോയ്‌സ്‌ കോള്‍, മെസേജ്‌ സൗജന്യമായിരിക്കും. ഇന്ത്യയില്‍ എല്ലായിടത്തും റോമിങ്‌ ചാര്‍ജ്‌ സൗജന്യമാണ്‌. വിദ്യാര്‍ഥികള്‍ക്ക്‌ പ്രത്യേക സ്‌കീമുകളുമുണ്ട്‌. വിവിധ താരിഫുകളില്‍ വിദ്യാര്‍ഥികള്‍ക്ക്‌ 25 ശതമാനം അധിക ഡാറ്റ ലഭിക്കും. അതേസമയം, ജിയോയില്‍ രജിസ്‌റ്റര്‍ ചെയ്യുമ്പോള്‍ മതിയായ തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിച്ചാലേ ഈ ആനുകൂല്യം ലഭ്യമാകൂ. ജിയോയുടെ ആപ്പുകളും പുറത്തിറക്കി. ഇതിലൂടെ സിനിമ, സംഗീതം, ലൈവ്‌ ടിവി എന്നീ സേവനങ്ങള്‍ 2017 ഡിസംബര്‍ വരെ സൗജന്യമായി ലഭ്യമാകും.