Breaking News

Trending right now:
Description
 
Sep 01, 2016

അധികാരമേറ്റിട്ട്‌ ഇന്ന്‌ 100 ദിവസം; മുഖ്യമന്ത്രി സന്ദേശം നല്‍കി

image പിണറായി വിജയന്റെ നേതൃത്വത്തിലുളള മന്ത്രിസഭ അധികാരമേറ്റിട്ടു സെപ്‌റ്റംബര്‍ ഒന്നിന്‌ 100 ദിവസം പൂര്‍ത്തിയായി. സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഇന്‍ഫര്‍മേഷന്‍ പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പ്‌ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ സന്ദേശം കേരളത്തിലെ എല്ലാ ആകാശവാണി നിലയങ്ങളും എഫ്‌എം റേഡിയോകളും പ്രക്ഷേപണം ചെയ്‌തു. ഇന്നു രാവിലെ 7.40നും 7.50നും ഇടയിലായിരുന്നു സന്ദേശം പ്രക്ഷേപണം. നൂറ്‌ ദിനത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ അക്കമിട്ട്‌ നിരത്തിയായിരുന്നു മുഖ്യമന്ത്രി ആകാശവാണിയിലൂടെ ജനങ്ങളുമായി സംവദിച്ചത്‌. പ്രധാനമന്ത്രിയുടെ മാന്‍ കി ബാത്തിനു സമാനമായ പരിപാടിയായിരുന്നു മുഖ്യമന്ത്രിയുടേതും. കുട്ടികള്‍ക്കിടയിലെ ലഹരി തടയാന്‍ കര്‍ശന നടപടി സ്വീകരിച്ചുവെന്നും ഈ മഹാവിപത്തിനെ കേരളത്തില്‍ന്ന്‌ പിഴുതെറിയാന്‍ മാതാപിതാക്കളും സര്‍ക്കാരിനൊപ്പം ചേരാന്‍ മുഖ്യമന്ത്രി ആഹ്വാനം ചെയ്‌തു. വിലക്കയറ്റം തടയല്‍, സ്‌്‌ത്രീസുരക്ഷ, തൊഴില്‍സാധ്യത സൃഷ്ടിക്കല്‍ എന്നിവയ്‌ക്കായുള്ള പ്രവര്‍ത്തനം സര്‍ക്കാര്‍ തുടര്‍ന്നുവരുന്നു. ഇതിന്റെ മാറ്റം സംസ്ഥാനത്ത്‌ കണ്ടുതുടങ്ങി. നാടിന്റെ സമഗ്രപുരോഗതിയാണ്‌ ലക്ഷ്യമിടുന്നത്‌. വിഷാംശമില്ലാത്ത പച്ചക്കറിയിലൂടെ ഭക്ഷ്യസ്വയം പര്യാപ്‌തത, മാലിന്യസംസ്‌കരണം എന്നീ വിഷയങ്ങളും മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍ പരാമര്‍ശിക്കപ്പെട്ടു.