Breaking News

Trending right now:
Description
 
Aug 31, 2016

ഏതുതമ്പുരാന്‍ കല്‍പ്പിച്ചാലും നിലവിളക്ക്‌ കൊളുത്തുമെന്നുപറഞ്ഞ എംഎല്‍എയ്‌ക്ക്‌ മനംമാറ്റം

image ഏതുതമ്പുരാന്‍ കല്‍പ്പിച്ചാലും താന്‍ നിലവിളക്ക്‌ കൊളുത്തുമെന്നും മനസില്‍ ഇരുട്ടു നിറഞ്ഞവരാണ്‌ വെളിച്ചത്തെ ഭയപ്പെടുന്നതെന്നും പ്രതികരിച്ച സിപിഎം എംഎല്‍എ പി.കെ.ശശിക്ക്‌ മാനമാറ്റം ഉണ്ടായി. നിലവിളക്ക്‌ വിവാദത്തില്‍ മന്ത്രി ജി.സുധാകരനോട്‌ വിയോജിപ്പില്ലെന്നു അദ്ദേഹം എംഎല്‍എ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട്‌ താന്‍ പ്രതികരിച്ചത്‌ മറ്റു പലരും പറഞ്ഞത്‌ മനസില്‍ വച്ചാണ്‌. മുന്‍പ്‌ പറഞ്ഞ കാര്യങ്ങള്‍ മാറ്റി പറയുകയല്ല ഇപ്പോള്‍ ചെയ്യുന്നത്‌, കൂടുതല്‍ വ്യക്തത വരുത്തുക മാത്രമാണ്‌. വെളിച്ചം മതത്തിന്റെ അടയാളമല്ലെന്നും, പക്ഷേ അതു വിലക്കണമെന്ന്‌ പാര്‍ട്ടി ഒരിക്കലും പറഞ്ഞിട്ടില്ലെന്നും പി.കെ. ശശി പറഞ്ഞു. ഷൊര്‍ണൂര്‍ എംഎല്‍എയാണ്‌ ശശി. നിലവിളക്ക്‌ കൊളുത്തുന്നതോട്‌ ശക്തമായി അനുകൂലിച്ചാണ്‌ അദ്ദേഹം കഴിഞ്ഞദിവസം രംഗത്തുവന്നത്‌. തുടര്‍ന്നാണ്‌ അദ്ദേഹത്തിന്‌ മനംമാറ്റം ഉണ്ടായതും മന്ത്രി ജി.സുധാകരനോട്‌ വിയോജിപ്പില്ലെന്നും പ്രഖ്യാപിച്ചത്‌. സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്ക്‌ കൊളുത്തുന്ന ചടങ്ങ്‌ വേണ്ടെന്ന നിലപാടു മന്ത്രി സുധാകരന്‍ ആവര്‍ത്തിക്കുകയും ചെയ്‌തു. പറഞ്ഞത്‌ അനാവശ്യമല്ലെന്നും സത്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഉറച്ച നിലപാട്‌ എടുക്കാന്‍ ചങ്കുറപ്പുവേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.