Breaking News

Trending right now:
Description
 
Aug 31, 2016

കേരളത്തില്‍ ഭരണത്തണലില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍: ഉമ്മന്‍ചാണ്ടി

image കേരളത്തില്‍ ഭരണത്തണലിലാണ്‌ രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങേറുന്നതെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യുഡിഎഫ്‌ സംഘടിപ്പിച്ച കലക്ട്രേറ്റ്‌ ധര്‍ണ ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരുവശത്തു സര്‍ക്കാര്‍ ജീവനക്കാരോടു പണിയെടുക്കാന്‍ ആവശ്യപ്പെടുന്ന മുഖ്യമന്ത്രിതന്നെ മറുവശത്ത്‌ സമരം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്നു. സമരം ചെയ്യാന്‍ മാത്രമാണ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ അറിയാവുന്നത്‌. വിലക്കയറ്റം ചൂണ്ടിക്കാട്ടി യുഡിഎഫ്‌ സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചവര്‍ ഇപ്പോള്‍ വിലക്കയറ്റം മൂലം പൊറുതിമുട്ടിയിട്ടും ഒരക്ഷരം മിണ്ടുന്നില്ല. ഓണപരീക്ഷയായിട്ടും പാഠപുസ്‌തകങ്ങള്‍ സ്‌കൂളുകളില്‍ ലഭ്യമായിട്ടില്ല. യുഡിഎഫ്‌ ഭരണകാലത്തു ജൂണില്‍ ലഭിക്കേണ്ട പാഠപുസ്‌തകങ്ങളില്‍ കുറച്ച്‌ ഒരുമാസം വൈകിയപ്പോള്‍ സമരം നടത്തിയവരാണ്‌ എല്‍ഡിഎഫുകാര്‍. പുസ്‌തകമില്ലാതെ വിദ്യാര്‍ഥികള്‍ പരീക്ഷയ്‌ക്ക്‌ എഴുതുന്ന സാഹചര്യമുണ്ടായിട്ടും ഇവര്‍ എന്തേ മിട്ടാത്തത്‌. കേരളത്തെ സൊമാലിയയോട്‌ ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, ഇന്ത്യയില്‍ നടക്കുന്ന അത്രയും ദലിത്‌ പീഡനങ്ങള്‍ സൊമാലിയയില്‍പോലും നടക്കുന്നില്ലെന്ന്‌ മനസിലാക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.