Breaking News

Trending right now:
Description
 
Aug 30, 2016

നായ്‌ക്കളില്‍ ഇടിച്ച ഓട്ടോമറിഞ്ഞു; ഡ്രൈവറുടെ വൃക്കതകര്‍ന്ന്‌ ഗുരുതരാവസ്ഥയില്‍

image എറണാകുളം കച്ചേരിപ്പടി-പച്ചാളം റൂട്ടില്‍ അയ്യപ്പന്‍കാവ്‌ കണ്ണച്ചന്‍തോട്‌ ജംഗ്‌ഷനില്‍ കുറുകെ ചാടിയ തെരുവുനായ്‌ക്കളില്‍ ഇടിച്ചു ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ പിറവം സ്വദേശി കെവി. ഷൈമോന്റെ വൃക്കതകര്‍ന്നു. തകരാറിലായ വൃക്ക ആശുപത്രിയില്‍ നീക്കം ചെയ്‌തു. ഓട്ടോയിലുണ്ടായിരുന്ന അമ്മയും കുഞ്ഞും പരുക്കില്ലാതെ രക്ഷപ്പെട്ടു. കഴിഞ്ഞദിവസം രാത്രിയിലാണ്‌ സംഭവം. യുവതിയും ഒരുവയസുള്ള കുഞ്ഞുമായി ഓട്ടം പോകുമ്പോഴാണ്‌ തെരുവുനായ്‌ക്കള്‍ ഓട്ടോറിക്ഷയ്‌ക്കു മുന്നില്‍ ചാടിവീണത്‌. നായ്‌ക്കളെ ഇടിച്ച്‌ മറിഞ്ഞ ഓട്ടോയുടെ അടിയില്‍ ഷൈമോന്‍ അകപ്പെട്ടു. സമീപവാസികള്‍ എത്തി ഓട്ടോ നീക്കിയാണ്‌ ഷൈമോനെ രക്ഷപ്പെടുത്തി ലൂര്‍ദ്ദ്‌ ആശുപത്രിയില്‍ എത്തിച്ചത്‌. വിദഗ്‌ധ പരിശോധനയില്‍ ആന്തരികരക്തസ്രാവം ഉള്ളതായും ഇടതു വൃക്ക തകരാറിലായെന്നും കണ്ടെത്തി. തുടര്‍ന്ന്‌്‌ അടിയന്തര ശസ്‌ത്രക്രിയ നടത്തി തകര്‍ന്ന വൃക്ക നീക്കം ചെയ്യുകയായിരുന്നു. നോര്‍ത്ത്‌ റെയില്‍വേ സ്‌റ്റേഷനിലെ പ്രീ പെയ്‌ഡ്‌ കൗണ്ടറിലാണ്‌ ഷൈമോന്‍ സര്‍വീസ്‌ നടത്തിയിരുന്നത്‌. ഭാര്യയും രണ്ടുകുട്ടികളുമടങ്ങുന്ന കുടുംബത്തിലെ ഏക ആശ്രയമായിരുന്നു ഷൈമോന്‍.