Breaking News

Trending right now:
Description
 
Aug 29, 2016

ദൈവാനുഗ്രഹം ദുന്തം ഒഴിവായല്ലോ: വിജയമ്മ

image കറുകുറ്റിയില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണു പരുക്കേറ്റ തിരുവനന്തപുരം പാലോട്‌ ഇടിഞ്ഞാര്‍ സ്വദേശിനി വിജയമ്മ(57) അപകടത്തില്‍ പരിക്കേറ്റ ഏക യാത്രക്കാരിയാണ്‌ വിജയമ്മ. ദൈവാനുഗ്രഹം; ദുരന്തം ഒഴിവായല്ലോ എന്ന ആശ്വാസത്തിലാണ്‌ മറ്റുയാത്രക്കാര്‍ക്കൊപ്പം വിജയമ്മയും. അപകടം നടക്കുമ്പോള്‍ വിജയമ്മ ഉറക്കത്തിലായിരുന്നു. എസ്‌-6 നമ്പര്‍ ബോഗിയിലാണ്‌ വിജയമ്മ ഭര്‍ത്താവ്‌ പാപ്പച്ചനോടൊപ്പം യാത്ര ചെയ്‌തിരുന്നത്‌. അപകടത്തില്‍ ബോഗി ചെരിഞ്ഞതിനെത്തുടര്‍ന്നു വിജയമ്മ തെറിച്ചുവീണു. ഇടതുതോള്‍ നിലത്തടിച്ചാണു വീണത്‌. പൊള്ളലേറ്റു വിജയമ്മയുടെ വലതുകൈപ്പത്തി നേരത്തെ നഷ്ടപ്പെട്ടതാണ്‌. അതിനാല്‍ വീണപ്പോള്‍ വലതുകൈ നിലത്തു കുത്താനായില്ല. പരിക്കേറ്റ വിജയമ്മയെ ട്രെയിനില്‍നിന്ന്‌ എടുത്താണ്‌ താഴെ ഇറക്കിയത്‌. തുടര്‍ന്ന്‌ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെത്തിച്ചു. എക്‌സറേ എടുത്തെങ്കിലും പരിക്ക്‌ ഗുരുതരമല്ലെന്നു കണ്ടതിനാല്‍ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. തല ശേരിയിലുള്ള മകളുടെ വീട്ടിലേക്കു പോയതാണു വിജയമ്മയും ഭര്‍ത്താവും.