Breaking News

Trending right now:
Description
 
Aug 29, 2016

സര്‍ക്കാര്‍ ചടങ്ങുകളില്‍ പ്രാര്‍ഥനയും നിലവിളക്കും വേണ്ടെന്ന്‌ മന്ത്രി ജി.സുധാകരന്‍

image സര്‍ക്കാര്‍ ചടങ്ങുകളിലും സ്‌കൂളിലെ പരിപാടികളിലും ദൈവത്തെ സ്‌തുതിച്ച്‌ പ്രാര്‍ഥന ചൊല്ലുന്നത്‌ ഒഴിവാക്കണമെന്നും നിലവിളക്ക്‌ കൊളുത്തേണ്ടതില്ലെന്നും മന്ത്രി ജി.സുധാകരന്റെ മുന്നറിയിപ്പ്‌. മുതുകുളത്ത്‌ സിപിഎം സംഘടിപ്പിച്ച നമുക്ക്‌ ജാതിയില്ല-വിളംബര ശതാബ്ദി പ്രമാണിച്ചു നടത്തിയ സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുന്നതിനിടെയാണ്‌ മുന്ത്രി ഇങ്ങനെ പറഞ്ഞത്‌. സര്‍ക്കാരിന്റെ പൊതുപരിപാടികളില്‍ പ്രാര്‍ഥന പാടില്ല. നിലവിളക്ക്‌ തെളിയിക്കേണ്ട ആവശ്യവുമില്ല. അതു ഭരണഘടനാപരമല്ല. നിലവിളക്ക്‌ കൊളുത്താന്‍ ആരെയും നിര്‍ബന്ധിക്കേണ്ട കാര്യവുമില്ല. ആവശ്യമുള്ളവര്‍ വിളക്കു തെളിക്കുന്നതിനെ എതിര്‍ക്കേണ്ടതില്ല. സര്‍ക്കാര്‍ പരിപാടി മത പരിപാടിയാക്കേണ്ടതില്ല. പൊതുപരിപാടികളില്‍ ദേശഭക്തിഗാനം ആലപിക്കാം. ഭരണഘടനയ്‌ക്കും സര്‍ക്കാരിനും ജാതിയില്ല. മതവുമില്ല.ഞാനും നിലവിളക്ക്‌ കൊളുത്താറുണ്ട്‌. പ്രത്യേക അനുഗ്രഹം കിട്ടാനല്ല. പ്രകാശം വന്നു എന്നുമാത്രമേ അതിന്‌ അര്‍ഥമുള്ളൂ. സ്‌കൂളുകളുടെ ഉദ്‌ഘാടനത്തിനുപോലും പെണ്‍കുട്ടിയെ കൊണ്ടുനിര്‍ത്തി ദേവിയുടെ അംഗപ്രത്യംഗ വര്‍ണനയാണ്‌ നടത്തുന്നത്‌. ഇതിന്‌ ഒരു അര്‍ഥവുമില്ല. ഇത്തരം രീതികള്‍ ഫ്യൂഡലിസ്റ്റും പഴഞ്ചനുമാണെന്നു സുധാകരന്‍ പറഞ്ഞു.