Breaking News

Trending right now:
Description
 
Aug 29, 2016

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനു സമീപത്തെ തീപിടുത്തം; അട്ടിമറിസാധ്യത അന്വേഷിക്കുന്നു

image തിരുവനന്തപുരത്ത്‌ അതീവ സുരക്ഷാ മേഖലയായ കിഴക്കേക്കോട്ട ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനു സമീപമുള്ള ബഹുനില കെട്ടിടത്തിലെ ഗോഡൗണില്‍ ഉണ്ടായ തീപിടുത്തത്തില്‍ അട്ടിമറി സാധ്യത സംബന്ധിച്ച്‌ അന്വേഷണം ആരംഭിച്ചു. പൊലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ ഷോര്‍ട്ട്‌്‌സര്‍ക്യൂട്ട്‌ സ്ഥിരികരിക്കാനായില്ല. തിരുവനന്തപുരം അഗ്നിശമനസേന ഡിവിഷനല്‍ ഓഫിസര്‍ക്കാണ്‌ അന്വേഷണചുമതല. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന പ്രമുഖ വസ്‌ത്രവ്യാപാരശാലയുടെ ഗോഡൗണിലാണ്‌ ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ തീപിടിത്തമുണ്ടായത്‌. അഗ്‌നിശമന സേനയുടേയും പൊലീസിന്റെയും സമയോചിത ഇടപെടലിലാണ്‌ വന്‍ദുരന്തം ഒഴിവായത്‌.. തീപിടിത്തത്തില്‍ രണ്ടു കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായാണു പ്രാഥമിക കണക്കുകള്‍. ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ്‌ അസോസിയേഷന്‍ വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള രാജധാനി ബില്‍ഡിംഗ്‌സിന്റെ രണ്ടാ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഗോഡൗണിനാണ്‌ തീപിടിച്ചത്‌. സംഭവം നടക്കുമ്പോള്‍ 15 ഓളം തൊഴിലാളികള്‍ ഗോഡൗണിലുണ്ടായിരുന്നു. തീ ആളിപ്പടര്‍ന്നതോടെ ഇവര്‍ പുറത്തേക്ക്‌ ഓടി രക്ഷപ്പെട്ടു. വസ്‌ത്രങ്ങള്‍ കത്തിയതിനെ തുടര്‍ന്നുണ്ടായ കടുത്ത പുക പ്രദേശമാകെ പടര്‍ന്നതോടെ സമീപത്തു പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങളില്‍ നിന്ന്‌ ആളുകളെ ഒഴിപ്പിച്ചിരുന്നു. തീപിടുത്തത്തിനു പിന്നാലെ ഗോഡൗണില്‍നിന്ന്‌ വാതകചോര്‍ച്ചയും ഉണ്ടായി. അഗ്നിശമനസേനയുടെ 15 യൂണിറ്റ്‌ എത്തിയാണ്‌ തീ കെടുത്തിയത്‌.