Breaking News

Trending right now:
Description
 
Aug 28, 2016

വിജയ്‌ യുമായുള്ള വിവാഹബന്ധത്തിന്‌ ഉലച്ചില്‍; അമലപോളിന്‌ സിനിമയില്ല

image സംവിധായകന്‍ എ.എല്‍.വിജയനുമായുള്ള വിവാഹബന്ധം വേര്‍പെടുത്താന്‍ തെന്നിന്ത്യന്‍ താരസുന്ദരി അമലാ പോള്‍ നടപടി ആരംഭിച്ചതോടെ സിനിമയില്‍ നടിക്ക്‌ അപ്രഖ്യാപിത വിലക്ക്‌. തമിഴിലെ പ്രമുഖ സംവിധായകരും നിര്‍മാതാക്കളും അമലയെ തഴയുന്നതായാണ്‌ റിപ്പോര്‍ട്ട്‌. അമല ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന വാടാ ചെന്നൈയ്‌ക്കുശേഷം ഒരു തമിഴ്‌ ചിത്രം പോലും ലഭിച്ചിട്ടില്ല. തമിഴ്‌ സിനിമയില്‍ തനിക്ക്‌ രക്ഷയില്ലെന്നു മനസിലാക്കിയ അമല തെലുങ്ക്‌, കന്നഡ, മലയാളം ചിത്രങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാനുള്ള ഒരുക്കത്തിലാണ്‌. വെട്രിമാരന്റെ സംവിധാനത്തില്‍ ധനുഷ്‌ നായകനാകുന്ന തമിഴ്‌ ചിത്രമാണ്‌ വാടാ ചെന്നൈ. ഇതാകട്ടെ അമല വിവാഹബന്ധം വേര്‍പെടത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കും മുമ്പ്‌ കരാര്‍ ഒപ്പിട്ടിരുന്നതാണ്‌. അതുകൊണ്ട്‌ ഈ ചിത്രത്തിന്‌ തടസമുണ്ടായിട്ടില്ല. വിജയയുടെ പിതാവായ അളകപ്പനാണ്‌ തമിഴില്‍ തനിക്ക്‌ പാരപണിതെന്ന വിശ്വാസത്തിലാണ്‌ അമല. പ്രമുഖ സംവിധായകനും നടനുമായ അളകപ്പനു തമിഴ്‌ സിനിമയിലെ ഒട്ടുമിക്ക സംവിധായകരും നിര്‍മാതാക്കളുമൊക്കെയായി നല്ല ബന്ധമാണുള്ളത്‌. വാടാ ചെന്നൈ ഷൂട്ടിങ്‌ പുരോഗമിക്കുകയാണ്‌. തീരപ്രദേശങ്ങളില്‍ താമസിക്കുന്ന തമിഴരുടെ ഭാഷാ ശൈലിയിലാണ്‌ അമലയുടെ കഥാപാത്രം സംസാരിക്കുന്നത്‌. ഇതിനായി തമിഴ്‌ ഭാഷയുടെ തീരദേശ ശൈലി പഠിക്കുന്ന തിരക്കിലാണ്‌ അമലയിപ്പോള്‍.