Breaking News

Trending right now:
Description
 
Aug 28, 2016

പി.ജയരാജനെ വധിക്കുമെന്ന്‌ ഭീകരരുടെ ഭീഷണിക്കത്ത്‌

image സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെ വധിക്കുമെന്ന്‌ ഹെയ്‌ല്‍ ഇസ്ലാമിക സ്റ്റേറ്റ്‌ കണ്ണൂര്‍ ജിഹാദ്‌ ഗ്രൂപ്പിന്റെ പേരില്‍ ഭീഷണിക്കത്ത്‌. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തിലാണ്‌ കത്ത്‌ ലഭിച്ചത്‌. വി ആര്‍ വാച്ചിംഗ്‌ യു-എന്നു തുടങ്ങുന്ന കത്തില്‍ ഇതിനിടെ താന്‍ ഐഎസിനെക്കുറിച്ചു വല്ലാതെയങ്ങ്‌ പറഞ്ഞു. ഇനിയൊരിക്കലും നീയിങ്ങനെ വലിയ വായില്‍ വര്‍ത്തമാനം പറയുവാന്‍ ഞങ്ങള്‍ അനുവദിക്കില്ല, വളരെ ദൂരെവച്ചു നിന്റെ നെഞ്ചിന്റെ കൂട്‌ തകര്‍ക്കുമെടാ ബലാലേ, നിന്റെ വീട്ടില്‍ മയ്യത്ത്‌ നടന്നാല്‍ മാത്രമേ നിനക്കതിന്റെ വേദന അറിയൂ. നീയല്ലെങ്കില്‍ നിന്റെ മകന്‍ ഇതിന്റെ ഫലം ഉടനെ അറിയാന്‍ പോകുന്നു- എന്നിങ്ങനെയാണു കത്തിലുള്ളത്‌. തപാലില്‍ അയച്ച കത്തിലുള്ള മറ്റു വാചകങ്ങള്‍ ഇങ്ങനെ. നീയെത്ര കരുതലെടുത്താലും അടുത്ത മൂന്നു മാസങ്ങള്‍ മാത്രം നിനക്കായി നീക്കിവച്ചിരിക്കുന്നു. ഇതു ഞങ്ങള്‍ ഒരുകൂട്ടം ചെറുപ്പക്കാരുടെ തീരുമാനം. ലോകം മുഴുവന്‍ വ്യാപിച്ച സംഘടനയാണ്‌ ഞങ്ങളുടേത്‌. ആര്‍എസ്‌എസുകാരുടെ കയ്യില്‍ നിന്നു നീ രക്ഷപ്പെട്ടത്‌ അവര്‍ ഒന്നിനും കൊള്ളാത്തവരും വിഡ്‌ഢികളുമായതിനാലാണെന്നു കത്തില്‍ പറയുന്നു. ഭീഷണിക്കത്ത്‌ സംബന്ധിച്ചു പി. ജയരാജന്‍ ഡിജിപിക്കും ജില്ലാ പൊലീസ്‌ മേധാവിക്കും പരാതി നല്‍കി. ഡിജിപിക്കും പരാതി കൈമാറി.