Breaking News

Trending right now:
Description
 
Aug 28, 2016

മദര്‍ തെരേസ ചലച്ചിത്രമേളയ്‌ക്ക്‌ കൊല്‍ക്കത്തയില്‍ തുടക്കമായി

image മദര്‍ തെരേസയുടെ വിശുദ്ധപദ പ്രഖ്യാപനത്തിന്റെയും 106-ാം ജന്മദിനാഘോഷത്തിന്റെയും ഭാഗമായി കൊല്‍ക്കത്തയില്‍ രാജ്യാന്തര മദര്‍ തെരേസ ഫിലിം ഫെസ്റ്റിവല്‍ ആരംഭിച്ചു. നന്ദന്‍ മള്‍ട്ടിപ്ലെക്‌സിലാണ്‌ മേള. കൊല്‍ക്കത്ത അതിരൂപത, മിഷണറീസ്‌ ഓഫ്‌ ചാരിറ്റിസ്‌, സിംഗ്നിസ്‌ ഇന്ത്യ എന്നിവയുടെ ആഭിമുഖ്യത്തിലാണു നാലാമത്‌ മദര്‍ തെരേസ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിട്ടുള്ളത്‌. മദര്‍ തെരേസയുടെ ജീവിതം പ്രതിപാദ്യ വിഷയമായ 23 വിദേശ-ഇന്ത്യന്‍ സിനിമകളാണു നാലുദിവസത്തെ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്‌. മദര്‍ തെരേസ -ആന്‍ അണ്‍എക്‌സ്‌പെക്‌റ്റഡ്‌ എന്‍കൗണ്ടര്‍ എന്ന ഡോക്യുമെന്ററിയോടെയാണു മേള ആരംഭിച്ചത്‌. ഇതാണ്‌ ഫെസ്റ്റിവലിന്റെ മുഖ്യ ആകര്‍ഷണം. മദര്‍ കൊല്‍ക്കത്ത തെരുവില്‍നിന്നു ജീവിതത്തിലേക്ക്‌ നടത്തിയ ഗൗതം ലൂയിസിന്റെ ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിക്കും. ബ്രിട്ടീഷ്‌ സംവിധായകനായ ലെയ്‌ വാര്‍ട്ടന്‍ മദറിനെക്കുറിച്ചെടുത്ത ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും മേളയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.