Breaking News

Trending right now:
Description
 
Aug 27, 2016

അമ്മഓസ്‌ട്രേലിയയുടെ ഓണാഘോഷത്തിന്‌ പി.സി. ജോര്‍ജ്‌ എംഎല്‍എ മുഖ്യാതിഥി

image സിഡ്‌നി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓസ്‌ട്രേലിയന്‍ മലയാളി മൈഗ്രന്റ്‌സ്‌ അസോസിയേഷന്റെ (അമ്മ) നേതൃത്വത്തില്‍ സെപ്‌റ്റംബര്‍ 4 നാലിന്‌ സിഡ്‌നി ലിവര്‍പൂള്‍ ഓള്‍ സെയ്‌ന്റ്‌സ്‌ കാത്തലിക്‌ ചര്‍ച്ച്‌ ഹാളില്‍ അത്തപ്പുലരി - 16 ആഘോഷിക്കുന്നു. പി.സി. ജോര്‍ജ്‌ എംഎല്‍എ മുഖ്യാതിഥിയായിരിക്കും. രാവിലെ 10.30 മുതലാണ്‌ ഓണാഘോഷപരിപാടികള്‍. 

അമ്മ @ 25 അംഗങ്ങള്‍ക്ക്‌ പ്രവേശനം സൗജന്യമായിരിക്കും. ആദ്യത്തെ 100 അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യ ഓണസദ്യ ലഭിക്കും. അംഗത്വഫോമുകള്‍ക്ക്‌ ammaaustraliamail@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടുക. അംഗങ്ങളല്ലാത്ത മുതിര്‍ന്നവര്‍ക്ക്‌ 20 ഡോളറും അഞ്ചുവയസിന്‌ മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക്‌ 15 ഡോളറുമായിരിക്കും ഓണസദ്യയ്‌ക്കായി നല്‌കേണ്ടത്‌. 

ഗ്ലോബല്‍ മലയാളം ഈ പരിപാടിയുടെ മീഡിയ പാര്‍ട്‌ണര്‍ ആണ്‌. 


കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജസ്റ്റിന്‍ - 0431 033 212, സ്‌മിത - 0430 227 279, എല്‍ദോസ്‌ - 0401 084 660, ജിന്‍സ്‌ - 0470 026 198, ഫെയ്‌ന്‍സണ്‍ - 0415 526 288, വിനോദ്‌ - 0469 022 648, റിജോ - 0417 266 222, ക്രിസ്‌ - 0435 724 370, റെജിന്‍ - 0468 578 155, ജിഗാര്‍ - 0430 569 009.