Breaking News

Trending right now:
Description
 
Aug 27, 2016

തെരുവില്‍ അലഞ്ഞ വൃദ്ധയുടെ ഭാണ്ഡത്തില്‍ 1.11 ലക്ഷം രൂപ

image തൃശൂരില്‍ വാടാനപ്പള്ളി ഭാഗത്തെ വസ്‌ത്രവ്യാപാര സ്ഥാപനത്തിന്റെ വരാന്തയില്‌ അന്തിയുറങ്ങിയിരുന്ന ഇതരസംസ്ഥാനക്കാരിയായ വൃദ്ധയുടെ ഭാണ്ഡത്തില്‍ കണ്ടെത്തിയത്‌ 1,11,678 രൂപ! മാനസിക അസ്വസ്ഥത പ്രകടിപ്പിച്ച്‌ തെരുവില്‍ അലഞ്ഞു നടന്നിരുന്ന ദീദിയുടെ കൈവശമുണ്ടായിരുന്ന ഭാണ്ഡം പൊതുപ്രവര്‍ത്തകരും ജനപ്രതിനിധികളും പഞ്ചായത്ത്‌ അധികൃതരും ഉള്‍പ്പെടെ തുറന്നു പരിശോധിച്ചപ്പോഴാണ്‌ പണം കണ്ടെത്തിയത്‌. നോട്ടും ചി്‌ല്ലറയും ഉള്‍പ്പെടെ എണ്ണി ഇവര്‍ തിട്ടപ്പെടുത്തുകയും ചെയ്‌തു. 89,610 രൂപയുടെ കറന്‍സികളും ബാക്കി നാണയങ്ങളുമാണ്‌ ഭാണ്ഡക്കെട്ടിലുണ്ടായിരുന്നത്‌. വായിലും ചുണ്ടിലും പഴുപ്പു കണ്ടതിനെത്തുടര്‍ന്നാണു ദീദിയെ പൊതുപ്രവര്‍ത്തകരും മറ്റും ചേര്‍ന്ന്‌ ആശുപത്രിയിലാക്കിയിരുന്നു. അതിനുമുമ്പ്‌ ഇവരെ തൃശൂര്‍ ജെസിഎം കോടതിയില്‍ ഹാജരാക്കി. ഇവര്‍ക്കൊപ്പം മനോനില തകരാറിലായ പരിമള എന്ന സ്‌ത്രീയുമുണ്ടായിരുന്നു. കോടതിയുടെ നിര്‍ദേശ പ്രകാരം ഇരുവരെയും മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി. ഇതിനു ശേഷമാണ്‌ ദീദിയുടെ ഭാണ്ഡം തുറന്നത്‌. 200 ദിര്‍ഹത്തിന്റെ ഒരു നോട്ടും ഭാണ്ഡത്തില്‍ കണ്ടെത്തി. ദീദിയുടെ പേരില്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌, വാടാനപ്പള്ളി എസ്‌ഐ എന്നിവരുടെ ചുമതലയില്‍ തുക ബാങ്കിലിടാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌. മാനസികാരോഗ്യ കേന്ദ്രത്തിലെ ചികിത്സയ്‌ക്കുശേഷം ഇരുവരുടെയും സംരക്ഷണം ഉറപ്പുവരുത്തുമെന്നു പൊലീസ്‌ വ്യക്തമാക്കി.