Breaking News

Trending right now:
Description
 
Aug 26, 2016

നായ്‌ക്കളെ കൊല്ലുകതന്നെ ചെയ്യുമെന്നു സംസ്ഥാന സര്‍ക്കാര്‍

image ആക്രമണകാരികളായ തെരുവുനായ്‌ക്കളെ കൊല്ലുകതന്നെ ചെയ്യുമെന്ന്‌ സംസ്ഥന സര്‍ക്കാര്‍ നിലപാടെടുത്തു. ഇങ്ങനെയുള്ള നായ്‌ക്കളെ കൊല്ലരുതെന്ന കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡിന്റെ നിര്‍ദേശം നടപ്പാക്കേണ്ടതില്ലെന്ന നിലപാടാണ്‌ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്‌. സുപ്രീംകോടതി വിധിയില്‍ മനുഷ്യ ജീവനു ഭീഷണിയാകുന്ന ആക്രമണകാരികളായ തെരുവുനായ്‌ക്കള്‍ക്കെതിരെ നടപടി ആകാമെന്നു വ്യക്തമാക്കിയിട്ടുണ്ട്‌. അതുകൊണ്ടാണ്‌ നായ്‌ക്കളെ കൊല്ലുന്നതിനുള്ള തീരുമാനം. ഇത്തരം നായ്‌ക്കള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടപ്പാക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ക്കു നിര്‍ദേശം നല്‍കും. വളര്‍ത്തു നായ്‌ക്കള്‍ക്ക്‌ റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്‌. തെരുവുനായ്‌ക്കളുടെ ആക്രമണത്തില്‍ മരിച്ച തിരുവനന്തപുരം പുല്ലുവിള ചെമ്പകരാമന്‍തുറ സ്വദേശി ശിലുവമ്മയുടെ കുടുംബത്തിന്‌ അഞ്ചുലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു.