Breaking News

Trending right now:
Description
 
Jan 08, 2013

ഷിക്കാഗോ സെന്റ് മേരീസ് മലയാളം സ്കൂളിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് ആഘോഷിച്ചു

സാജു കണ്ണമ്പള്ളി
image
ഷിക്കാഗോ: തിരുപ്പിറവിയെ അനുസ്മരിച്ച് ഷിക്കാഗോ സെന്റ് മേരീസ് മലയാളം സ്കൂളിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് ആഘോഷിച്ചു. ഡിസംബര്‍ 29ന് മലയാളം ക്ലാസുകള്‍ക്ക് ശേഷം പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷപരിപാടികളില്‍ സ്കൂള്‍ അധ്യാപകരും പേരന്റ് വോളന്റിയര്‍മാരും കുട്ടികളും സംബന്ധിച്ചു.രണ്ട് ബാച്ചിലായി 80 കുട്ടികള്‍ പഠിക്കുന്നുണ്ട് .  കുട്ടികള്‍ മലയാളത്തില്‍ പ്രസംഗം, മിമിക്രി, സംഗീതം, ദൃശ്യാവിഷ്ക്കാരം എന്നിവ അവതരിപ്പിച്ചു. ക്രിസ്മസ് സന്ദേശം നല്‍കി ക്ലാസ് അടിസ്ഥാനത്തില്‍ കരോള്‍ ഗാനങ്ങളും ആലപിച്ചു.  

ആഘോഷത്തിന് മുന്നോടിയായി സിസ്റ്റര്‍ സേവ്യര്‍, ലിന്‍സ്താന്നിച്ചുവട്ടില്‍ എന്നിവര്‍ ആമുഖ സന്ദേശം നല്‍കി. സജി പുതൃക്കയില്‍ സമ്മേളന പരിപാടികള്‍ നിയന്ത്രിച്ചു.അമേരിക്കയില്‍ ജനിച്ചു വളരുന്ന പുതിയ തലമുറ മലയാളഭാഷയോടും സംസ്ക്കാരത്തോടും കൂറും ആഭിമുഖ്യവും വളര്‍ത്തുന്നത് അങ്ങേയറ്റം അഭിനന്ദനാര്‍ഹമാണന്നും ഇക്കാര്യത്തില്‍ മലയാളം സ്കൂള്‍ ചെയ്യുന്ന സേവനങ്ങള്‍ വിലപ്പെട്ടതാണന്നും വികാരി ഫാ. ഏബ്രാഹം മുത്തോലത്ത് സമാപന സന്ദേശത്തില്‍ പറഞ്ഞു.  

പേരന്റ് വോളന്റിയര്‍മാരായ ലിസി തെക്കേപ്പറമ്പില്‍, സിജു വെള്ളാരംകാലായില്‍, ജബി കക്കാട്ടില്‍, അനില്‍ മറ്റത്തിക്കുന്നേല്‍, സാലി കിഴക്കേക്കൂറ്റ് എന്നിവര്‍ ആഘോഷങ്ങള്‍ക്ക്നേതൃത്വം നല്‍കി. തുടര്‍ന്ന് സ്നേഹവിരുന്നും നടന്നു.