Breaking News

Trending right now:
Description
 
Aug 25, 2016

മാതാപിതാക്കളുടെ ക്രൂരമര്‍ദ്ദനമേറ്റ കുട്ടിയെ ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്തു

image അടിമാലിയില്‍ മാതാപിതാക്കളുടെ ക്രൂരമര്‍ദ്ദനത്തിനു ഇരയായ ഒമ്പതുവയസുകാരനെ ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്തു. ഗുരുതരമായി പരുക്കേറ്റ കുട്ടി കളമശേരി മെഡിക്കല്‍കോളജില്‍ ചികിത്സയിലാണ്‌. സംഭവത്തില്‍ അച്ഛനും അമ്മയ്‌ക്കുമെതിരെ അടിമാലി പൊലീസ്‌ ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരം കേസ്‌ എടുത്തിട്ടുണ്ട്‌. ഇവര്‍ കഞ്ചാവ്‌ വില്‍പ്പനക്കാരും കഞ്ചാവിന്‌ അടിമകളുമാണെന്നാണ്‌ പൊലീസ്‌ പറയുന്നത്‌. അമ്മയെ നാളെ അറസ്റ്റു ചെയ്‌തേക്കും. മൂന്നുമാസം പ്രായമുള്ള പെണ്‍കുഞ്ഞ്‌ ഉള്ളതിനാലാണ്‌ അറസ്റ്റ്‌ വൈകുന്നത്‌. കഞ്ചാവ്‌ വില്‍പ്പനക്കേസില്‍ അച്ഛന്‍ റിമാന്‍ഡിലാണ്‌. ഇയാളെ അറസ്റ്റു ചെയ്യുന്നതിനായി പൊലീസ്‌ റിമാന്‍ഡ്‌ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. കോടതിയില്‍നിന്ന്‌ അനുമതി ലഭിച്ചാലുടന്‍ കസ്‌റ്റഡിയിലെടുക്കും. ഇരുമ്പുവടികൊണ്ടും തേങ്ങകൊണ്ടുമാണ്‌ കുട്ടിയെ മര്‍ദ്ദിച്ചത്‌. മുഖത്ത്‌ പൊള്ളിച്ചിരുന്നു. നാലാംക്ലാസ്‌ വിദ്യാര്‍ഥിയാണ്‌ മര്‍ദ്ദനമേറ്റകുട്ടി. വീട്ടുതടങ്കലിനു തുല്യമായാണ്‌ കുട്ടി കഴിഞ്ഞിരുന്നതെന്നു അയല്‍വാസികള്‍ മൊഴിനല്‍കിയിട്ടുണ്ട്‌. സംഭവത്തില്‍ സംസ്ഥാന ബാലാകാശ സംര്‌കഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടു. കുട്ടിയുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുത്തതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു.