Breaking News

Trending right now:
Description
 
Aug 25, 2016

സംസ്ഥാനത്തെ 76 റോഡുകള്‍ വീതികൂട്ടി പുനര്‍നിര്‍മിക്കും; പദ്ധതിക്ക്‌ 1271 കോടിരൂപ

image സംസ്ഥാനത്തെ 76 റോഡുകള്‍ വീതികൂട്ടി പുനര്‍നിര്‍മിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. കിഫ്‌ബിയുടെ (കേരള ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ഇന്‍വെസ്റ്റ്‌മെന്റ്‌ ഫണ്ട്‌ ബോര്‍ഡ്‌) ധനസഹായത്തോടെയാണ്‌ പുനര്‍നിര്‍മാണ്‌. പദ്ധതിക്ക്‌ 1271 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ആധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന റോഡുകളുടെ വിശ പദ്ധതിരേഖ തയാറാക്കാന്‍ മരാമത്ത്‌ ചീഫ്‌ എന്‍ജിനിയറോട്‌ നിര്‍ദേശിച്ചിട്ടുണ്ട്‌. ഒരു മാസത്തിനകം ഇതു തയാറാക്കി കേരള റോഡ്‌ ഫണ്ട്‌ ബോര്‍ഡിനു കൈമാറും. റോഡ്‌ ഫ്‌ണ്ട്‌ ബോര്‍ഡാണ്‌ കിഫ്‌ബിക്കു മുമ്പില്‍ പദ്ധതി സമര്‍പ്പിക്കേണ്ടത്‌. തുടര്‍ന്ന്‌ പണം അനുവദിച്ചാല്‍ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കും. ബജറ്റില്‍ ഉള്‍ക്കൊള്ളിക്കാതെയാണ്‌ ധനവകുപ്പ്‌ കിഫ്‌ബിവഴി പണം കണ്ടെത്താനുള്ള ശ്രമം നടത്തുന്നത്‌. സ്ഥലം ഏറ്റെടുക്കുന്നതുള്‍പ്പെടെയുള്ള തുകയാണിത്‌.