Breaking News

Trending right now:
Description
 
Aug 24, 2016

ഇന്ന്‌ ശ്രീകൃഷ്‌ണജയന്തി; കൃഷ്‌ണശോഭയില്‍ നാടുണര്‍ന്നു

image ശ്രീകൃഷ്‌ണജയന്തിയായ ഇന്ന്‌ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ വിവിധ ആഘോഷങ്ങള്‍ ആരംഭിച്ചു. ഉണ്ണിക്കണ്ണന്‍മാരും ഗോപികമാരും നഗരവീഥികളിലിറങ്ങും. വര്‍ണശബളമായ ശോഭായാത്രകള്‍, ഉറിയടി, സാംസ്‌കാരിക സമ്മേളനങ്ങള്‍ എന്നിവയാണ്‌ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്നത്‌. എല്ലാ കേന്ദ്രങ്ങളിലും ഉറിയടി ആഘോഷങ്ങളും ഉണ്ടാകും. കോട്ടയം ജില്ലയില്‍ മാത്രം 831 ശോഭായാത്രകളാണ്‌ ക്രമീകരിച്ചിട്ടുള്ളത്‌. 25,000 കുരുന്നുകള്‍ കൃഷ്‌ണവേഷം ധരിച്ച്‌ ശോഭായാത്രകളില്‍ പങ്കെടുക്കും. സംസ്ഥാനത്തെ പല കേന്ദ്രങ്ങളിലും വന്‍ ആഘോഷങ്ങളാണ്‌ സംഘടിപ്പിച്ചിട്ടുള്ളത്‌. പ്രമുഖ ശ്രീകൃഷ്‌ണക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളുമുണ്ട്‌.