Breaking News

Trending right now:
Description
 
Aug 23, 2016

അവതാരകയെ അപമാനിച്ച പൊലീസ്‌ അസിസ്റ്റന്റ്‌ കമ്മീഷണറെ മാറ്റി

image കൊല്ലത്തു നടന്ന രാജ്യാന്തര സൈബര്‍ സുരക്ഷാ സമ്മേളനവേദിയില്‍ അവതാരകയോട്‌ അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തെ തുടര്‍ന്ന്‌ പൊലീസ്‌ ആസ്ഥാനത്തെ ഹൈടെക്‌ സെല്‍ പൊലീസ്‌ അസിസ്റ്റന്റ്‌ കമ്മീഷണര്‍ എന്‍.വിനയകുമാരന്‍ നായരെ മാറ്റി. തിരുവനന്തപുരം റേഞ്ച്‌ ഐജി മനോജ്‌ ഏബ്രഹാമിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റയാണ്‌ ഉദ്യോഗസ്ഥനെ തല്‍സ്ഥാനത്തുനിന്നു മാറ്റിയത്‌. നന്ദാവനം എആര്‍ ക്യാംപിലേക്കാണ്‌ മാറ്റിയത്‌. സംഭവംസംബന്ധിച്ച്‌ വിശദമായ റിപ്പോര്‍ട്ടു നല്‍കാന്‍ കൊല്ലം റൂറല്‍ എസ്‌പി അജിത ബീഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. അവതരാരകയായ ബിരുദവിദ്യാര്‍ഥിനിയോട്‌ സമ്മേളനവേദിക്കു പിന്നില്‍വച്ച്‌ അപമര്യാദയായി പെരുമാറുകയായിരുന്നുവെന്നാണ്‌ പരാതി. വിനയകുമാര്‍ യുവതിയുടെ മൊബൈല്‍ഫോണിലേക്കു വിളിച്ചുവെന്നും കണ്ടെത്തിയിരുന്നു.