Breaking News

Trending right now:
Description
 
Jan 08, 2013

കെ.സി.എസ്‌. വിമന്‍സ്‌ ഫോറം ഹോളിഡേ പാര്‍ട്ടി നടത്തുന്നു

ജൂബി വെണ്ണലശ്ശേരി
image
ചിക്കാഗോ: ചിക്കാഗോ ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെ വനിതാവിഭാഗമായ വിമന്‍സ്‌ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഹോളിഡേ പാര്‍ട്ടി നടത്തുന്നു. ജനുവരി 12-ാം തീയതി ശനിയാഴ്‌ച വൈകിട്ട്‌ 5.30 ന്‌ മൗണ്ട്‌ പ്രോസ്‌പെക്‌ടിലുള്ള ഹോളിഡേ ഇന്നില്‍വെച്ചാണ്‌ ഹോളിഡേ പാര്‍ട്ടി നടത്തപ്പെടുന്നത്‌. 

ഹോളിഡേ പാര്‍ട്ടിയോടനുബന്ധിച്ച്‌ വിവിധ തരത്തിലുള്ള കലാപരിപാടികളും നടത്തപ്പെടുന്നതാണെന്ന്‌ വിമന്‍സ്‌ ഫോറം പ്രസിഡന്റ്‌ ചിന്നു തോട്ടം അറിയിച്ചു. കെ.സി.എസ്‌. വിമന്‍സ്‌ ഫോറം ഹോളിഡേ ആഘോഷത്തിലേക്ക്‌ ഏവരേയും കെ.സി.എസ്‌. പ്രസിഡന്റ്‌ ജോര്‍ജ്‌ തോട്ടപ്പുറം, വിമന്‍സ്‌ ഫോറം പ്രസിഡന്റ്‌ ചിന്നു തോട്ടം എന്നിവര്‍ ക്ഷണിക്കുന്നു. 


ഹോളിഡേ ആഘോഷത്തിന്‌ ജോമോള്‍ ചെറിയത്തില്‍, ജെയിന്‍ മുണ്ടപ്ലാക്കല്‍, ബെറ്റി മുല്ലാപ്പള്ളി, അനിത പണയപ്പറമ്പില്‍, പ്രതിഭ തച്ചേട്ട്‌, ജെനി എറികാട്ട്‌, ആന്‍ കരികുളം, ജിജി നെല്ലാമറ്റം, മായ വഞ്ചിയില്‍, ലിസ്സി തോട്ടപ്പുറം, മനു തിരുനെല്ലിപ്പറമ്പില്‍, ജ്യോതി ആലപ്പാട്ട്‌, മോളമ്മ നെടിയകാലായില്‍, ഡെന്നി തുരുത്തുവേലില്‍, രഞ്‌ജിത കിഴക്കുനടയില്‍, മേയമ്മ വെട്ടിക്കാട്ട്‌, ഗ്രേസി വാച്ചാച്ചിറ, ടിസി ഞാറവേലില്‍ എന്നിവര്‍ നേതൃത്വം നല്‍കും. 






ഫോട്ടോ:
ജോര്‍ജ്‌ തോട്ടപ്പുറം
ചിന്നു തോട്ടം