Breaking News

Trending right now:
Description
 
Aug 22, 2016

കരുണാകരന്‍ കഴിഞ്ഞാല്‍ പിണറായിതന്നെ ലീഡല്‍: വെള്ളാപ്പള്ളി നടേശന്‍

image കെ. കരുണാകരന്‍ കഴിഞ്ഞാല്‍ കേരളത്തിന്റെ ലീഡര്‍ മുഖ്യമന്ത്രി പിണറായി വിജയനെന്ന്‌ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു. തനിക്ക്‌ ഏറ്റവും ഇഷ്ടമുള്ള നേതാവാണ്‌ പിണറായി. പുനലൂര്‍ ടിബിയില്‍ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ച വിവാദമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്‌. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ നിന്നും കരുത്തനായ, പ്രയോഗികതയുള്ള നേതാവായി പിണറായി മാറിക്കഴിഞ്ഞു. പണ്ട്‌ കെ. കരുണാകരന്‍ എന്ന ഒരു ലീഡര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്ന്‌ രണ്ടാമതൊരു ലീഡര്‍ ഉണ്ടായിരിക്കുകയാണ്‌- വെള്ളിപ്പാള്ളി വ്യക്തമാക്കി. നിലവാരമുള്ള ബാറുകള്‍ തുറക്കണമെന്നാണ്‌ തന്റെ അഭിപ്രായം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനത്തിന്‌ പണം വാങ്ങരുതെന്ന നിലപാടിനോട്‌ യോജിക്കുന്നു. ആവശ്യപ്പെട്ടാല്‍ എസ്‌എന്‍ഡിപിയുടെ കോളജുകളും സ്‌കൂളുകളും സര്‍ക്കാരിന്‌ വിട്ടുനല്‍കുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.