Breaking News

Trending right now:
Description
 
Jan 08, 2013

ബോണ്ട്‌ ചെയ്യാന്‍ വിസമതിച്ച മലയാളി നഴ്‌സുമാരെ പൂട്ടിയിട്ടു;

image
ഹൈദരാബാദ്‌: മുഷീറാബാദിലെ മദര്‍ കൃഷ്‌ണബായി നഴ്‌സിംങ്ങ്‌ കോളേജില്‍ ബോണ്ട്‌ ചെയ്യാന്‍ വിസമതിച്ച നഴ്‌സിംങ്ങ്‌ പഠനം പൂര്‍ത്തിയാക്കി വിദ്യാര്‍ഥികളെ മാനേജ്‌മെന്റ്‌ പൂട്ടിയിട്ടു . വിദ്യാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്ന്‌ എം പി ആന്റോ ആന്റണി ഇടപെട്ടാണ്‌ വിദ്യാര്‍ത്ഥികളെ മോചിപ്പിച്ചത്‌.
ബി എസ്‌.സി നഴ്‌സിംങ്ങ്‌ പൂര്‍ത്തിയാക്കിയ നാല്‌പത്തിയേഴ്‌ നഴ്‌സിംങ്ങ്‌ വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞു വച്ച്‌ ബോണ്ട്‌ ചെയ്യിക്കുന്നതിനെതിരെ വിദ്യാര്‍ത്ഥികള്‍ പരാതി പറഞ്ഞതിനെ തുടര്‍ന്നാണ്‌ ഹോസ്‌പിറ്റല്‍ പ്രതികാര നടപടി എന്ന നിലയില്‍ പൂട്ടിയിട്ടത്‌. ഇതിനെ തുടര്‍ന്ന്‌ നഴ്‌സിംങ്ങ്‌ കോളേജിന്റെ അംഗീകാരം റദ്ദാക്കുമെന്ന്‌ ഇന്ത്യന്‍ നഴ്‌സിംങ്ങ്‌ കൗണ്‍സില്‍ അറിയിച്ചതിനെ തുടര്‍ന്നാണ്‌ വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ്‌ നല്‌കുവാന്‍ ആശുപത്രി അധികൃതര്‍ തയാറായത്‌.
ഈ ഹോസ്‌പിറ്റലിന്‌ 100കിടക്കകള്‍ ഉള്ള സാഗര്‍ലാല്‍ സൂപ്പര്‍ സപെഷ്യലിറ്റി ഹോസ്‌പിറ്റല്‍ എന്ന പേരില്‍ മറ്റൊരു ഹോസ്‌പിറ്റല്‍ കൂടി ഉണ്ട്‌. ഇവിടെ ഏഴ്‌ നഴ്‌സിംങ്ങ്‌ സ്റ്റാഫ്‌ മാത്രമാണ്‌ ഉള്ളത്‌. സാധാരണ കുട്ടികളെ കൊണ്ടാണ്‌ ബോണ്ട്‌ എന്ന പേരില്‍ അടിമ പണി ചെയ്യിക്കുന്നത്‌. ഇന്റണ്‍ഷിപ്പെന്നാണ്‌ ഇപ്പോള്‍ ഈ അടിമ പണിയുടെ ഓമന പേര്‌. മദര്‍ കൃഷ്‌ണ ഭായി ഹോസ്‌പിറ്റലില്‍ കുട്ടികളെ ചെറിയ കാര്യങ്ങള്‍ക്ക്‌ പോലും പത്തും ഇരുപതും ദിവസത്തേയ്‌ക്ക്‌ പണിഷ്‌മെന്റ്‌ ഡ്യൂട്ടി ചെയ്യിക്കുന്നതും ഇവിടെ പതിവാണെന്ന്‌ വിദ്യാര്‍ത്ഥികള്‍ പറയുന്നു.