Aug 21, 2016
ബിഎസ്എന്‍എല്‍ ഞായറാഴ്ചകളിലെ സൗജന്യ വിളി ഇന്നുമുതല്‍
ബിഎസ്എന്‍എല്‍ ലാന്‍ഡ് ഫോണില്‍നിന്നു ഞായറാഴ്ചകളില്‍ സൗജന്യമായി
വിളിക്കാനുള്ള ഓഫര്‍ ഇന്നു മുതല്‍ പ്രബല്യത്തില്‍വരും. ഞായറാഴ്ച മുഴുവന്‍
വാതോരാതെ വിളിക്കാവും സംവിധാനമാണിത്. ബിഎസ്എന്‍ ലാന്‍ഡ് ഫോണില്‍,
ഞായറാഴ്ചകളില്‍ മാത്രമാണ് ഈ സൗജന്യ ഓഫര്‍. 24 മണിക്കൂറാണു സേവനം.
രാജ്യത്തിന്റെ ഏതുകോണിലേക്കും ഏതു നെറ്റ്വര്ക്കിലെയും ലാന്‍ഡ്, മൊബൈല്‍
നമ്പറുകളിലേക്കും സൗജന്യമായി വിളിക്കാനാകും. എല്ലാ ദിവസവും രാത്രി ഒമ്പതു
മുതല്‍ രാവിലെ ഏഴു വരെ ലാന്‍ഡ്ലൈന്‍ ഫോണ്‍കോളുകള്‍ക്ക് നിലവിലുള്ള
സൗജന്യം തുടരുമെന്നും ബിഎസ്എന്‍എല്‍ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ജി.
മുരളീധരന് അറിയിച്ചു.