Breaking News

Trending right now:
Description
 
Jan 08, 2013

കാര്‍ഡിഫ് മലയാളികള്‍ ക്രിസ്തുമസും ന്യൂ ഇയറും ആഘോഷിച്ചു

Shaji Francis
image
കാര്‍ഡിഫ് മലയാളി അസോസിയേഷന്‍റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷപരിപാടികള്‍ ജനുവരി അഞ്ചാം തിയതി കാര്‍ഡിഫില്‍ വച്ച് പൂര്‍വാധികം ഭംഗിയായി ആഘോഷിച്ചു. ഫെബിന്‍ വര്‍ഗീസ്‌, ബിനോ ആന്‍റണി, ബ്രിട്ടോ ജോണ്‍, ജീ പോള്‍ ജോസ് കൊച്ചാപള്ളില്‍, ഫിലിപ്പ് ജോസഫ്‌, ബിജു പോള്‍, ആഷിഷ് തങ്കച്ചന്‍ തുടങ്ങി എല്ലാ കമ്മറ്റി മെംബേര്‍സിന്റെയും നേതൃത്തത്തില്‍ ആണ് ആഘോഷപരിപാടികള്‍ നടന്നത്. 



ലിറ്റില്‍ എന്‍ജെല്സ് ആയ ഡോണ്‍ പിപ്പ്സ്‌ ജേം പിപ്പ്സ്‌ ജെന്‍ പിപ്പ്സ്‌ അന്നിവര്‍ ആലപിച്ച പ്രാര്‍ത്ഥന ഗാനത്തോടെ ആണ് പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് സ്‌ത്രീ സമൂഹത്തിന്റെ ആല്‍മാഭിമാനത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും പ്രതീകമായി മാറിയ ഡല്‍ഹി പെണ്‍കുട്ടിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ കത്തിച്ച മേഴുകുതിരിയുമായി മൗനമാചരിക്കുകയും  സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള എല്ലാ അതിക്രമങ്ങളെയം പ്രതിരോധിക്കും എന്ന പ്രതിഞ്ജ എല്ലാവരും എടുക്കുകയം ചെയുതു. ഇതിനു ശേഷം ഈ വര്‍ഷം വിവിധ രംഗങ്ങളില്‍ വിജയം കൈവരിച്ച ആഷലി തങ്കച്ചന്‍, ജെറിന്‍ ബേബി,  ജം പിപ്പ്സ്‌,  ജെന്‍ പി പിപ്പ്സ്‌,  ഡോണ്‍ പിപ്പ്സ്‌, തുടങ്ങിയവര്‍ക്ക് മോമെന്ടോ നല്‍കുകയും കാര്‍ഡിഫിലുണ്ടായ തീപിടുത്തത്തില്‍നിന്നും അയല്കാരന്‍ ആയ വൃദ്ധനെ അല്‍ഭുതകരമായി രക്ഷിച്ച റോഷന്‍ സ്കറിയയെ പ്രത്യേകം അഭിനന്ദിക്കുകയും ചെയുതു. തുടര്‍ന്ന് കാര്‍ഡിഫിലെ കുട്ടികള്‍ അവതരിപ്പിച്ച വിവിത കലാപരിപാടികള്‍ നടന്നു. വിഭവ സമൃദ്ധമായ സദ്യയും കലാപരിപാടികളും കൊണ്ടും എല്ലവരുടെയും സാന്നിധ്യസഹകരണം കൊണ്ടും ഇ വര്‍ഷത്തെ കാര്‍ഡിഫ്‌ മലയാളികളുടെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം പൂര്‍വാധികം ഭംഗിയായി.



പരിപാടിയുടെ കൂടുതല്‍ ചിത്രങ്ങള്‍ കാണുവാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക.