Breaking News

Trending right now:
Description
 
Aug 19, 2016

ഓണ്‍ലൈന്‍ മദ്യവില്‍പ്പന: കെസിബിസി പ്രക്ഷോഭത്തിനൊരുങ്ങുന്നു

image ഓണ്‍ലൈന്‍ വഴി വ്യത്യസ്‌തങ്ങളായ 59 ഇനം മദ്യം വിപണനം നടത്തുമെന്ന കണ്‍സ്യൂമര്‍ഫെഡ്‌ എംഡിയുടെ പ്രഖ്യാപനം ജനദ്രോഹപരമാണെന്നും ഇതിനെതിരേ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റി മുന്നറിയിപ്പു നല്‍കി. കൂടിയ വിലയ്‌ക്ക്‌ ആവശ്യക്കാര്‍ക്കു മദ്യമെത്തിച്ചു ലാഭം കൂട്ടാനുള്ള നീക്കം മദ്യ ഉപഭോഗം വര്‍ധിപ്പിക്കുന്ന തരത്തിലേക്കു മാറരുത്‌. മദ്യ ഉപഭോഗം കുറയ്‌ക്കുന്ന തീരുമാനങ്ങള്‍ മാത്രമേ സര്‍ക്കാര്‍ എടുക്കാവൂ. വിമര്‍ശനങ്ങളിലൂടെയും ആരോപണങ്ങളിലൂടെയും തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുന്ന കണ്‍സ്യൂമര്‍ഫെഡിനെ രക്ഷിക്കാന്‍ ഓണ്‍ലൈന്‍ മദ്യവ്യാപാരം നടത്തുന്നതിനോട്‌ യോജിക്കാനാവില്ല. അവശ്യവസ്‌തുക്കളുടെ വിപണനം നടത്തുന്ന 755 നന്മ ത്രിവേണി സ്റ്റോറുകള്‍ അടച്ചുപൂട്ടാന്‍ തീരുമെടുത്ത സര്‍ക്കാര്‍ അപകടകാരിയായ മദ്യത്തിന്‌ ഇത്രമാത്രം പ്രാധാന്യം നല്‍കുന്നതിന്‌ അടിസ്ഥാനമില്ലെന്നും യോഗം ചൂണ്ടിക്കാട്ടി. പ്രക്ഷോഭ സമരപരിപാടികളെക്കുറിച്ച്‌ ആലോചിക്കാന്‍ 26-ന്‌ രണ്ടിനു കൊച്ചി കലൂര്‍ റിന്യൂവല്‍ സെന്ററില്‍ കെസിബിസി മദ്യവിരുദ്ധ സമിതി ഉള്‍പ്പെടെ കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന കണ്‍വന്‍ഷന്‍ വിളിച്ചിട്ടുണ്ട്‌.