Aug 19, 2016
ഓണ്‍ലൈന്‍ മദ്യവില്പന നിയമവിധേയമല്ലെന്ന് ഋഷിരാജ്സിങ്; വകുപ്പ് മന്ത്രി അറിഞ്ഞില്ലെന്ന്
കണ്‍സ്യൂമര്‍ഫെഡിന്റെ ഓണ്‍ലൈന്‍ മദ്യവില്‍പ്പന നിയമവിധേയമല്ലെന്നും
അതിനാല്‍ അനുവദിക്കാനാവില്ലെന്നും എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്
വ്യക്തമാക്കി. ഓണ്‍ലൈനിലൂടെ മദ്യവില്‍പ്പന നടത്തുമെന്ന വാര്‍ത്തകളോടു
പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരത്തില്‍ മദ്യവില്‍പ്പന
നടത്തുന്നതിന് കണ്‍സ്യൂമര്‍ഫെഡിന് അനുമതി നല്‍കാനാവില്ല. നിശ്ചിത
കെട്ടിടത്തില്‍ മദ്യവില്‍പ്പന നടത്താനാണ് എക്സൈസ് അനുമതി നല്‍കുന്നത്.
ഓണ്‍ ലൈന്‍ വില്പനയില് ഇതെങ്ങനെ സാധ്യമാകും. 21
വയസില്താഴെയുള്ളവര്ക്ക് മദ്യം വില്‍ക്കരുതെന്ന നിയമം ഓണ്‍ലൈന്‍
വില്‍പ്പനയില്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കഴിയില്ല. . ഓണ്‍ലൈന്‍
മദ്യവില്പന എക്സൈസ് വകുപ്പുമായി ആരും ചര്‍ച്ച ചെയ്തിട്ടില്ലെന്നും
കമ്മീഷണര്‍ വ്യക്തമാക്കി. എന്നാല്‍, മദ്യവില്‍പ്പന ഓണ്‍ലൈനാക്കുന്നത്
സംബന്ധിച്ച് അറിയില്ലെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന് പറഞ്ഞു.
നിലവില്‍ ഇത്തരമൊരു ശിപാര്‍ശ സര്‍ക്കാരിനു മുന്നില്‍ വന്നിട്ടില്ലെന്നും
ശിപാര്‍ശ വരുമ്പോള്‍ അത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. ബിവറേജിനു
മുന്നില്‍ ക്യു നില്‍ക്കുന്നവരും മനുഷ്യരാണെന്നും അതുകൊണ്ട് ഓണ്‍ലൈന്‍
മദ്യവില്പ്പനയെകുറിച്ച് ഗൗരവമായി ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.