Breaking News

Trending right now:
Description
 
Aug 18, 2016

മദര്‍തെരേസയുടെ വിശുദ്ധ പ്രഖ്യാപനം: ഉഷ ഉതുപ്പ്‌ ഗാനമാലപിക്കും

image മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പ്രശസ്‌ത ഇന്ത്യന്‍ പോപ്‌ ഗായിക ഉഷ ഉതുപ്പ്‌ മദറിനെ അനുസ്‌മരിച്ചു ഗാനമാലപിക്കും. ഉഷ ഉതുപ്പിന്‌ മദര്‍ തെരേസയുമായി ഏറെ അടുപ്പമുണ്ടായിരുന്നു. 2003ല്‍ മദറിനെ വാഴ്‌ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പ്രത്യേക ക്ഷണിതാവായിരുന്ന ഉഷ ഉതുപ്പ്‌, ഗാനമാലപിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും സാധിച്ചില്ല. മദറിന്റെ നിര്യാണത്തിനു തൊട്ടു പിന്നാലെ താനെഴുതിയ ഗാനം ആലപിക്കാനായിരുന്നു ഉഷ ഉതുപ്പ്‌ അനുമതി തേടിയത്‌. മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിലേക്കു മദറുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഉഷ ഉതുപ്പിനെയും കൃപ ഫൗണ്ടേഷന്റെ ഫാ. ജോ പെരേരയെയും മിഷണറീസ്‌ ഓഫ്‌ ചാരിറ്റി പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്‌. മദറിന്റെ ഭൗതിക ദേഹം കോല്‍ക്കത്ത സെന്റ്‌തോമസ്‌ പള്ളിയില്‍ പൊതുദര്‍ശനത്തിനു വച്ചിരുന്നപ്പോഴും ഉഷ ഉതുപ്പ്‌ ഗാനമാലപിച്ചിരുന്നു.