Breaking News

Trending right now:
Description
 
Aug 17, 2016

തൃശൂരില്‍ 193 മജിഷ്യരുടെ പ്രകടനം ഗിന്നസ്‌ റെക്കോര്‍ഡ്‌ തിരുത്തി

image ഏറ്റവും അധികം മജീഷ്യന്‍മാരെ പങ്കെടുപ്പിച്ചുകൊണ്ട്‌ തൃശൂരില്‍ അരങ്ങേറിയ മായാജാല പ്രകടനം ഗിന്നസ്‌ റെക്കോര്‍ഡ്‌ തിരുത്തി. 193 മജീഷ്യരാണ്‌ ശോഭാ സിറ്റി മാളിലെ ഒരേവേദിയില്‍ എത്തി ഗിന്നസ്‌ റെക്കോര്‍ഡ്‌ പ്രകടനം നടത്തിയത്‌. 162 മാന്ത്രികരുടെ പ്രകടനമായിരുന്നു നേരത്തെയുള്ള റെക്കോര്‍ഡ്‌. മൂന്നുദിവസം നീണ്ടുനിന്ന മന്ത്ര രാജ്യാന്തര കണ്‍വന്‍ഷന്റെ അവസാന ദിവസമായ തിങ്കളാഴ്‌ചയായിരുന്നു 193 മാന്ത്രികര്‍ അണിനിരന്ന്‌ ഗിന്നസ്‌ റെക്കോഡ്‌ പ്രകടനം കാഴ്‌ചവച്ചത്‌. ഒരു മായാജാലത്തിന്റെ അദ്‌ഭുതം മാറുന്നതിനു മുമ്പേ അവിശ്വസനീയമായ മറ്റൊരിനവുമായി അടുത്ത മജീഷ്യന്‍ സ്റ്റേജിലെത്തി. വിദേശരാജ്യങ്ങളില്‍നിന്നുള്ള മാന്ത്രികരും ഗിന്നസ്‌ പ്രകടനത്തില്‍ പങ്കെടുത്തു. 193 മാന്ത്രികരും കുറഞ്ഞത്‌ ഒരു മിനിറ്റെങ്കിലും മാജിക്‌ അവതരിപ്പിച്ചു. മജീഷ്യന്‍ പി.എം. മിത്ര ആദ്യപ്രകടനം നടത്തി. ഡല്‍ഹിയില്‍നിന്നെത്തിയ മജീഷ്യന്‍ രാജ്‌ കുമാറിന്റേതായിരുന്നു അവസാനത്തെ പ്രകടനം. രാവിലെ ഏഴിന്‌ ആരംഭിച്ച മാജിക്‌ ഷോ വൈകിട്ട്‌ അഞ്ചിനാണ്‌ അവസാനിച്ചത്‌. പ്രകടനം സൗജന്യമായി കാണാനുള്ള സൗകര്യം ഒരുക്കിയിരുന്നതിനാല്‍ തുടര്‍ച്ചയായി പത്തുമണിക്കൂര്‍ നീണ്‌ടുനിന്ന മാജിഷ്‌ ഷോ കാണികളുടെ മനം കവര്‍ന്നു. എട്ടുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന എഡിറ്റ്‌ ചെയ്യാത്ത വീഡിയോ, ഗിന്നസ്‌ അധികൃതര്‍ നിയോഗിച്ച ആറ്‌ ഉദ്യോഗസ്ഥരുടെ സാക്ഷ്യം എന്നിവയാണ്‌ റെക്കോര്‍ഡിനായി സമര്‍പ്പിക്കേണ്ടത്‌. സാമ്രാജ്‌ വേള്‍ഡ്‌ ഓഫ്‌ മാജിക്‌, ശോഭ സിറ്റി മാള്‍, ഓസ്‌കര്‍ ഇവന്റ്‌സ്‌ എന്നിവയുടെ സഹകരണത്തോടെയാണ്‌ ഗിന്നസ്‌ പ്രകടനം സംഘടിപ്പിച്ചത്‌.