Breaking News

Trending right now:
Description
 
Aug 17, 2016

കുട്ടികള്‍ ഭീകരതയിലേക്ക്‌ പോകുന്നില്ലെന്ന്‌ ഉറപ്പുവരുത്തണമെന്ന്‌ മുഖ്യമന്ത്രി

image ആരാധനാലയങ്ങളിലേക്കും വിദ്യാലയങ്ങളിലേക്കും പോകുന്ന വിദ്യാര്‍ഥികള്‍ അവിടെത്തന്നെയാണ്‌ എത്തുന്നതെന്ന്‌ ഉറപ്പുവരുത്തണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കുട്ടികള്‍ വര്‍ഗീയതയുടെയും താവളങ്ങളിലേക്കും പോകുന്നില്ലെന്ന്‌ ഉറപ്പാക്കാന്‍ കുടുംബാംഗങ്ങളും നാട്ടുകാരും ജാഗ്രതപുലര്‍ത്തണമെന്നും തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ ദേശീയപതായ ഉയര്‍ത്തിക്കൊണ്ട്‌ അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കി. ജാതിയുടെയും മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്‌. രാജ്യത്തിന്റെ അകത്തുനിന്നു പോലും ഭീഷണികള്‍ ഉയരുമ്പോള്‍ നിതാന്തമായ ജാഗ്രത മാത്രമാണ്‌ സ്വാതന്ത്ര്യവും പരമാധികാരവും സ്വയംനിര്‍ണയ അവകാശവും സംരക്ഷിക്കാനുള്ള മാര്‍ഗം. മതവിശ്വാസത്തിന്റെ തുടര്‍ച്ച എന്ന നിലയില്‍ ഭീകര പ്രവര്‍ത്തനങ്ങളെ ചേര്‍ത്തുവയ്‌ക്കാനുള്ള ശ്രമങ്ങള്‍ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. പതാക ഉയര്‍ത്തലിന്‌ ശേഷം വിവിധ സേനാവിഭാഗങ്ങളുടെ സല്യൂട്ട്‌ മുഖ്യമന്ത്രി സ്വീകരിച്ചു. വിശിഷ്‌ട സേവനത്തിനുള്ള പൊലീസ്‌ മെഡലുകള്‍ മുഖ്യമന്ത്രി സമ്മാനിച്ചു. സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ വനിത ഐപിഎസ്‌ ഓഫീസര്‍ മെറിന്‍ ജോസഫാണ്‌ സ്വാതന്ത്ര്യദിന പരേഡ്‌ നയിച്ചത്‌. കേരളവും കര്‍ണാടകയും പരേഡിനുള്ള പ്ലാറ്റൂണുകള്‍ കൈമാറി. ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായാണ്‌ ഇത്‌. വിവിധ ജില്ലാ കേന്ദ്രങ്ങളിലും വിപുലമായ പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.