Breaking News

Trending right now:
Description
 
Aug 15, 2016

സ്‌ത്രീകളുടെ സുരക്ഷയ്‌ക്ക്‌ സ്‌ത്രീകള്‍തന്നെ മുന്നിട്ടിറങ്ങണം: ഋഷിരാജ്‌സിങ്‌

image സ്‌ത്രീകളുടെ സുരക്ഷയ്‌ക്കായി സ്‌ത്രീകള്‍ തന്നെ മുന്നിട്ടിറങ്ങണമെന്നും പൊതുസ്ഥലങ്ങളില്‍ സ്‌ത്രീകള്‍ക്ക്‌ നേരെയുണ്ടാകുന്ന ആക്രമണങ്ങളില്‍ ഉടന്‍ തന്നെ പ്രതികരിക്കണമെന്നും എക്‌സൈസ്‌ കമ്മീഷണര്‍ ഋഷിരാജ്‌ സിംഗിന്റെ മുന്നറിയിപ്പ്‌. കലൂരില്‍ സെറ്റാ ഗാലക്‌സി ചാരിറ്റബിള്‍ ട്രസ്റ്റ്‌ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച സംസ്ഥാനതല ശാക്തീകരണ ക്യാമ്പില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരു പുരുഷന്‍ പതിന്നാല്‌ സെക്കന്‍ഡിലധികം തന്നെ നോക്കിയെന്നു സ്‌ത്രീ പരാതിപ്പെട്ടാല്‍ പുരുഷനെതിരേ കേസെടുക്കാന്‍ നിയമം അനുശാസിക്കുന്നുണ്ട്‌. എന്നാല്‍, ഇന്നേവരെ ഇത്തരം ഒരു കേസ്‌ പോലും സംസ്ഥാനത്തു റജിസ്റ്റര്‍ ചെയ്‌തിട്ടില്ല. ഇതിനു കാരണം സ്‌ത്രീകള്‍ പരാതി നല്‍കാന്‍ മടിച്ചുനില്‍ക്കുന്നതാണെന്നും ഋഷിരാജ്‌ സിംഗ്‌ പറഞ്ഞു. സ്വയരക്ഷയ്‌ക്കായി പെണ്‍കുട്ടികള്‍ ഹാന്‍ഡ്‌ ബാഗില്‍ കത്തിയോ കുരുമുളക്‌ സ്‌പ്രേയോ കരുതണമെന്നു പൊലിസ്‌ പറയാന്‍ തുടങ്ങിയിട്ടു കാലങ്ങളായി. എന്നാല്‍, പെണ്‍കുട്ടികള്‍ ഇതൊന്നും കാര്യമാക്കുന്നില്ല. സ്‌ത്രീകള്‍തന്നെ വിചാരിച്ചാലേ ആയുധമില്ലാതെ അവര്‍ക്കു പുറത്തിറങ്ങി നടക്കാന്‍ കഴിയുന്ന കാലമുണ്ടാകുകയുള്ളൂ. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ അക്കാര്യം പോലിസിനെ അറിയിക്കണം. സ്വയരക്ഷയ്‌ക്കുള്ള അടിസ്ഥാന പരിശീലനം വിദ്യാര്‍ഥികള്‍ നേടണം. അതിനു ശേഷമേ സ്‌കൂള്‍ വിദ്യാഭ്യാസത്തിനു സ്ഥാനമുള്ളൂ. കളരി ആയോധനമുറകള്‍ സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തുകയും വിദ്യാര്‍ഥിനികള്‍ നിര്‍ബന്ധമായും കളരിപ്പയറ്റ്‌ പഠിക്കുകയും വേണം-ഋഷിരാജ്‌ സിങ്‌ വ്യക്തമാക്കി.