Breaking News

Trending right now:
Description
 
Aug 15, 2016

186 കോടി രൂപയുടെ സ്വര്‍ണക്കുടങ്ങള്‍ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍നിന്ന്‌ കാണാതായി

image തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍നിന്ന്‌ 769 സ്വര്‍ണക്കുടങ്ങള്‍ കാണാതായതായി ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌. ഏകദേശം 186 കോടി രൂപ വിലമതിക്കും ഈ സ്വര്‍ണക്കുടങ്ങള്‍ക്ക്‌. സ്‌പെഷല്‍ ഓഡിറ്ററായ മുന്‍ കണ്‍ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍ വിനോദ്‌ റായി റിപ്പോര്‍ട്ട്‌ സുപ്രീംകോടതിക്ക്‌ കൈമാറി. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലും ക്ഷേത്രഭരണത്തിലെ വന്‍ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതിനെക്കുറിച്ച്‌ സുപ്രീംകോടതി ഇതുവരെ തീരുമാനം പറഞ്ഞിട്ടില്ല. 1990 ജൂലൈ മുതല്‍ 2002 ഡിസംബര്‍വരെ ബി നിലവറ ഏഴു തവണയെങ്കിലും തുറന്നിട്ടുണ്ടെന്ന്‌ അഞ്ചംഗ ഓഡിറ്റ്‌ സംഘം കണ്ടെത്തിയിട്ടുണ്ട്‌. നിലവറയില്‍നിന്ന്‌ 14 ലക്ഷം രൂപ വിലമതിക്കുന്നതും 35 കിലോ തൂക്കമുള്ളതുമായ വെള്ളിക്കട്ട കാണാതായെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവു ചോദ്യം ചെയ്‌തുള്ള ഹര്‍ജിയില്‍ കണക്കെടുപ്പ്‌ സമിതിയെ നിയോഗിച്ചത്‌. കേസ്‌ കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ്‌ അവസാനം പരിഗണിച്ചത്‌. കേസ്‌ ഉടനെ പരിഗണിക്കണമെന്ന്‌ രാജകുടുംബം കഴിഞ്ഞമാസം അവസാനം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.