Breaking News

Trending right now:
Description
 
Aug 14, 2016

മാവേലി എക്‌സ്‌പ്രസിന്റെ എന്‍ജിന്‌ തീപിടിച്ചു

image മംഗളൂരുവില്‍നിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന മാവേലി എക്‌സ്‌പ്രസിന്റെ എന്‍ജിനില്‍ തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായി. ട്രെയിന്‍ നീലേശ്വരം സ്റ്റേഷന്‍ വിട്ടു മയ്യിച്ച പാലം കടക്കുമ്പോഴായിരുന്നു തീപിടിച്ചത്‌. ഒപ്പം പുകയും ഉണ്ടായി. ശനിയാഴ്‌ച രാത്രി ഏഴുകഴിഞ്ഞാണ്‌ സംഭവം. എന്‍ജിന്‍ ഭാഗം പാലം കടന്നെങ്കിലും ട്രെയിനിന്റെ മറ്റു ബോഗികളെല്ലാം പാലത്തില്‍ തന്നെയായിരുന്നു. ഇതു യാത്രക്കാരെ കൂടുതല്‍ പരിഭ്രാന്തരാക്കി. സംഭവം അറിഞ്ഞയുടന്‍ ലോക്കോപൈലറ്റ്‌ ട്രെയിന്‍ നിര്‍ത്തിയതും സാങ്കേതിക ബന്ധം വിച്ഛേദിച്ചതും വന്‍ അപകടം ഒഴിവാക്കി. സമീപത്തെ വീടുകളില്‍നിന്നും ബക്കറ്റുകളും കുടങ്ങളുമായി എത്തിയ നാട്ടുകാര്‍ ഇരുവശത്തെയും വയലുകളില്‍നിന്ന്‌ വെള്ളമെടുത്തു തീയണയ്‌ക്കുകയായിരുന്നു. അഗ്നിശമന സേനയും എത്തി. വനം മന്ത്രി കെ. രാജുവും മാവേലി എക്‌സ്‌പ്രസിലുണ്ടായിരുന്നു.