Breaking News

Trending right now:
Description
 
Aug 14, 2016

ആയിരം മാന്ത്രികര്‍ പങ്കെടുക്കുന്ന കണ്‍വന്‍ഷന്‌ തൃശൂരില്‍ തുടക്കം

image ലോകത്തെ നൂറുകണക്കിന്‌ മാന്ത്രികര്‍ അണിനിരക്കുന്ന രാജ്യാന്തര മാജിക്‌ കണ്‍വന്‍ഷന്‍ മന്ത്രയ്‌ക്കു തൃശൂര്‍ സംഗീത നാടക അക്കാദമിയില്‍ തുടക്കമായി. പ്രത്യക്ഷമാക്കിയും അപ്രത്യക്ഷമാക്കിയും രൂപം മാറ്റിയുമൊക്കെ ഈ മാന്ത്രികര്‍ കാണികളെ വിസ്‌മയിപ്പിച്ചു ഉദ്‌ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ മന്ത്രി വി.എസ്‌.സുനില്‍കുമാറിനെ മജീഷ്യന്‍ സാമ്രാജ്‌ മാജിക്ക്‌ കാണിച്ചാണ്‌ സ്വീകരിച്ചത്‌. 25 ചങ്ങലകളിട്ട്‌ 25 താഴിട്ടു പൂട്ടിയ കാറിനുള്ളില്‍ ബന്ധിച്ചിടത്തുനിന്ന്‌ 15 സെക്കന്‍ഡുകൊണ്ട്‌ രക്ഷപ്പെടുന്ന ഇനം മുതല്‍ നാലകൈകളുമായി പ്രത്യക്ഷപ്പെട്ടു സ്വന്തം തല ഉടലില്‍നിന്നു വേര്‍പെടുത്തി കാണിക്കുന്നതുവരെയുള്ള ഇനങ്ങള്‍ കാണികളെ വിസ്‌മയിപ്പിച്ചു. ഇരുപതോളം തെരുവുമജീഷ്യന്മാര്‍ റിജനല്‍ തീയറ്ററിലും പരിസരത്തും വിദേശികളടക്കം നൂറുകണക്കിനു മജീഷ്യന്മാര്‍ വേദിയിലും മായാജാലം അവതരിപ്പിച്ചു. സംഗീതനാടക അക്കാദമി റീജണല്‍ തിയറ്ററില്‍ വിസ്‌മയത്തിന്റെ അദ്‌ഭുത ലോകത്തേക്ക്‌ ആനയിക്കുന്ന ഇന്ദ്രജാല പ്രകടനങ്ങള്‍ ഇന്നും തുടരും. സ്വാതന്ത്ര്യദിനമായ നാളെ രാവിലെ ഒമ്പതിനു ശോഭാ സിറ്റി മാളില്‍ 250 മാന്ത്രികര്‍ ചേര്‍ന്ന്‌ അവതരിപ്പിക്കുന്ന ഇന്ദ്രജാലം ഗിന്നസ്‌ റിക്കാര്‍ഡാകും. മന്ത്ര കണ്‍വന്‍ഷന്‍ പ്രശസ്‌ത തെരുവുമാന്ത്രികന്‍ ആഷിക്‌ അലി ഉദ്‌ഘാടനംചെയ്‌തു. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷതവഹിച്ചു. മന്ത്രി വി.എസ്‌. സുനില്‍കുമാര്‍ മുഖ്യാതിഥിയായിരുന്നു. പ്രശസ്‌ത മാന്ത്രികനായ ജാദൂഗര്‍ ആനന്ദ്‌ മാജിക്‌ ഷോ ഉദ്‌ഘാടനം ചെയ്‌തു.