Breaking News

Trending right now:
Description
 
Aug 13, 2016

നെഹ്‌റുട്രോഫി ജലമേള ഇന്ന്‌; ആലപ്പുഴയില്‍ ഗതാഗതനിയന്ത്രണം

image നെഹ്‌റുട്രോഫി ജലമേള ഇന്നു പുന്നമടക്കായലില്‍ നടക്കും. ഉച്ചകഴിഞ്ഞു 2.30നു കേരള ഗവര്‍ണര്‍ ജസ്റ്റീസ്‌ പി. സദാശിവം ഉദ്‌ഘാടനം ചെയ്യും. പൊതുമരാമത്തുമന്ത്രി ജി. സുധാകരന്‍ അധ്യക്ഷത വഹിക്കും. ഇത്തവണ മത്സരത്തില്‍ 20ഉം പ്രദര്‍ശനത്തില്‍ അഞ്ചും ഉള്‍പ്പെടെ 25 ചുണ്ടന്‍വള്ളങ്ങളാണു മാറ്റുരയ്‌ക്കുന്നത്‌. ഹീറ്റ്‌സുകളില്‍ ഏറ്റവും കുറഞ്ഞ സമയത്തു തുഴഞ്ഞെത്തുന്ന നാലു ചുണ്ടന്‍വള്ളങ്ങളാണു ഫൈനലില്‍ മത്സരിക്കുകയെന്നതാണ്‌ ഇത്തവണത്തെ വള്ളംകളിയുടെ പ്രത്യേകത. ഇതു മത്സരങ്ങളുടെ വീറും വാശിയും കൂട്ടും. 41 ചെറുവള്ളങ്ങള്‍ ഉള്‍പ്പെ ടെ 66 വള്ളങ്ങളാണു രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്‌. മത്സരം നടക്കുന്ന പുന്നമടയും പരിസരവും മുഴുവന്‍ സമയവും കാമറയുടെ നിരീക്ഷണത്തിലായിരിക്കും. ജലോത്സവം പ്രമാണിച്ച്‌ ആലപ്പുഴ നഗരത്തില്‍ ഇന്നു ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ ഒമ്പതു മുതല്‍ വാഹന ഗതാഗത നിയന്ത്രണം നിലവില്‍വരും. ഈ സമയത്ത്‌ ആലപ്പുഴ നഗരത്തിലെ ഒരു റോഡിലും പാര്‍ക്കിങ്‌ അനുവദിച്ചിട്ടില്ല. അനധികൃതമായി പാര്‍ക്കു ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാഹനങ്ങള്‍ ഉപയോഗിച്ച്‌ നീക്കാനാണ്‌ പൊലീസിന്‌ ലഭിച്ചിട്ടുള്ള നിര്‍ദേശം.