Breaking News

Trending right now:
Description
 
Aug 13, 2016

കൊലക്കേസില്‍ കോടതി വിട്ടയച്ച യുവാവിനെ നടുറോഡില്‍ വെട്ടിക്കൊന്നു; വടകരയില്‍ ഇന്ന്‌ ഹര്‍ത്താല്‍

image നാദാപുരം തൂണേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ മുസ്‌്‌ലിം ലീഗ്‌ പ്രവര്‍ത്തകന്‍ ചാലപ്രം കാളിയറമ്പത്ത്‌ അസ്‌ ലമിനെ (22) കാറിലെത്തിയ സംഘം നടുറോഡില്‍ വെട്ടിക്കൊന്നു. വെള്ളിയാഴ്‌ച വൈകുന്നേരം അഞ്ചരയോടെയാണ്‌ ആക്രമണം. അസ്‌ ലമിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ വടകര താലൂക്കില്‍ യുഡിഎഫ്‌ ഇന്ന്‌ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തു. സ്‌കൂട്ടറില്‍ രണ്ടു സുഹൃത്തുക്കളൊന്നിച്ച്‌ ഫുട്‌ബോള്‍ കളിക്കാന്‍ പോകുന്നതിനിടെയാണ്‌ അസ്‌ ലമിന്‌ വെട്ടേറ്റത്‌. ഇന്നോവയിലെത്തിയ അക്രമി സംഘം സ്‌കൂട്ടര്‍ ഇടിച്ചുവീഴ്‌ത്തിയ ശേഷമാണ്‌ അസ്‌ ലമിനെ വെട്ടുകയായിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു. കൈപ്പത്തി അറ്റുതൂങ്ങിയ നിലയിലായിരുന്നു. മുഖത്തും കഴുത്തിനും നാഭിക്കും മാരകമായി മുറിവേറ്റു. ഗുരുതരമായി പരിക്കേറ്റ അസ്‌ ലമിനെ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. ഷിബിന്‍ വധക്കേസുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ ജൂണിലായിരുന്നു 17 പേരെ മാറാട്‌ പ്രത്യേക കോടതി വെറുതെ വിട്ടത്‌. ഇതിലെ മൂന്നാംപ്രതിയായായിരുന്നു അസ്‌്‌ലം. കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂട്ടര്‍ പരാജയപ്പെട്ടുവെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. അസ്‌ ലമിനെ കൊലപ്പെടുത്തിയത്‌ സിപിഎമ്മുകാരാണെന്ന്‌ ലീഗ്‌ നേതൃത്വം ആരോപിച്ചു. സംഘര്‍ഷം കണക്കിലെടുത്ത്‌ വടകര, നാദാപുരം മേഖലയില്‍ പത്തുദിവസത്തേക്ക്‌ നിരോധനാജ്ഞ പുറപ്പെടുവിച്ചു. മേഖലയില്‍ വന്‍ പൊലീസ്‌ സംഖത്തെ വിന്യസിപ്പിച്ചു.