Breaking News

Trending right now:
Description
 
Aug 12, 2016

കേന്ദ്രമന്ത്രിയാകാന്‍ ജോസ്‌ കെ.മാണി യോഗ്യന്‍: തുഷാര്‍ വെള്ളാപ്പള്ളി

image കേരളാ കോണ്‍ഗ്രസ്‌ (എം) നേതാവ്‌ ജോസ്‌ കെ.മാണി എംപി കേന്ദ്രമന്ത്രിയാകാന്‍ എന്തുകൊണ്ടും യോഗ്യനാണെന്ന്‌ ബിഡിജെഎസ്‌ അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. അദ്ദേഹത്തിന്റെ പാര്‍ട്ടി അതിനു സന്നദ്ധത പ്രകടിപ്പിച്ചാല്‍ ഇക്കാര്യം പ്രധാനമന്ത്രിയുമായും ബിജെപി കേന്ദ്ര നേതൃത്വത്തെയും അറിയിക്കുമെന്നും ആലപ്പുഴയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. മന്ത്രിയാകണോ എന്നുള്ള കാര്യത്തില്‍ ജോസ്‌ കെ. മാണിയുടെയും കെ.എം. മാണിയുടെയും തീരുമാനത്തിനാണ്‌ പ്രസക്തി. കെ.എം മാണിയെ ഒരു കാലത്തും ബിഡിജെഎസ്‌ എതിര്‍ത്തിട്ടില്ല. അദ്ദേഹത്തിന്റെ പാര്‍ട്ടിയെ ബിഡിജെഎസ്‌ മുന്നണിയിലേക്കു സ്വാഗതം ചെയ്യുന്നുവെന്നും തുഷാര്‍ സൂചിപ്പിച്ചു. എന്‍ഡിഎയിലേക്കു പുതിയ പല കക്ഷികളും വരാന്‍ സാധ്യതയുണ്ട്‌. ബാര്‍ കോഴ കേസില്‍ കെ.എം.മാണി കുറ്റക്കാരനാണെന്നു ഒരു കോടതിയും വിധിക്കാത്തിടത്തോളം അദ്ദേഹം നിരപരാധിയാണ്‌. കേരളാ കോണ്‍ഗ്രസ്‌ എമ്മിനെ സ്വാഗതം ചെയ്യുന്നതുസംബന്ധിച്ച്‌ ബിഡിജെഎസിന്റെ നേതൃത്വത്തില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. അടുത്തമാസം ആദ്യം പാര്‍ട്ടി സംസ്ഥാന സമിതി പുനസംഘടിപ്പിക്കും. ബൂത്ത്‌ കമ്മിറ്റികള്‍ ഇപ്പോഴത്തേതിന്റെ ഇരട്ടിയാക്കും. മൈക്രോ ഫിനാന്‍സ്‌ വിഷയം നിയമപരമായി നേരിടാനാണ്‌ എസ്‌എന്‍ഡിപി നേതൃത്വത്തിന്റെ തീരുമാനമെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.