Breaking News

Trending right now:
Description
 
Jan 08, 2013

`സ്‌നേഹവും സാഹോദര്യവും നിലനിര്‍ത്തുന്ന കുടുംബങ്ങള്‍ സമൂഹത്തിന്റെ സ്വത്ത്‌'

മാത്യു സഖറിയ, കണ്‍വീനര്‍
image ആലപ്പുഴ: പരസ്‌പര സ്‌നേഹവും സാഹോദര്യവും നിലനിര്‍ത്തുന്ന കുടുംബങ്ങള്‍ സമൂഹത്തിന്റെ സ്വത്താണെന്നു തത്തംപള്ളി സെന്റ്‌ മൈക്കിള്‍സ്‌ ദേവാലയ വികാരി ഫാ.ജോസഫ്‌ ചൂളപ്പറമ്പില്‍.

കുട്ടനാട്ടിലെ പ്രമുഖ കുടുംബമായ കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ കുടുംബത്തിന്റെ ആറാമതു വാര്‍ഷിക കുടുംബസംഗമം തത്തംപള്ളി ടി.ആര്‍.എ 3-ല്‍ ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു ഫാ. ജോസഫ്‌ ചൂളപ്പറമ്പില്‍.

കരിക്കംപള്ളില്‍ നന്നാട്ടുമാലില്‍ കുടുംബത്തിന്റെ ആറാമതു വാര്‍ഷിക കുടുംബസംഗമം ആലപ്പുഴ തത്തംപള്ളി ടി.ആര്‍.എ 3-ല്‍ ഉദ്‌ഘാടനം ചെയ്‌തു സെന്റ്‌ മൈക്കിള്‍സ്‌ ദേവാലയ വികാരി ഫാ. ജോസഫ്‌ ചൂളപ്പറമ്പില്‍ പ്രസംഗിക്കുന്നു. റവ.ഡോ.കെ.സി.ജോര്‍ജ്‌ എസ്‌.ജെ., എം.ടി.ജോസഫ്‌ എന്നിവര്‍ സമീപം.

സമ്മേളനത്തില്‍ വിദ്യാഭ്യാസ വിദഗ്‌ധനും സാമൂഹ്യപ്രവര്‍ത്തകനുമായ റവ.ഡോ.കെ.സി.ജോര്‍ജ്‌ എസ്‌.ജെ (അരുള്‍ ആനന്ദര്‍ കോളജ്‌ അരൂപ്‌ ഇല്ലം, മധുര) അധ്യക്ഷത വഹിച്ചു. `കുടുംബജീവിതത്തിലെ വിപത്തുകളും അവയ്‌ക്കെതിരേയുള്ള സംരക്ഷണവും' എന്ന വിഷയത്തില്‍ തലയോലപ്പറമ്പ്‌ പൊതി മേഴ്‌സി ഹോസ്‌പിറ്റല്‍ സൈക്കോളജിസ്‌റ്റ്‌ സിസ്‌റ്റര്‍ ഗോണ്‍സാഗ പ്രഭാഷണം നടത്തി. എം.ടി.ജോസഫ്‌, മാത്യു സഖറിയ, ജയിംസ്‌ ജോസഫ്‌, സിബി കാട്ടാമ്പള്ളി, റിച്ച റോസ്‌ മൈക്കിള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവാഹ രജത ജൂബിലി ആഘോഷിക്കുന്ന ദമ്പതികള്‍ക്കു അനുമോദനം, ജന്മദിനാഘോഷം, കലാപരിപാടികള്‍, ബൈബിള്‍ ക്വിസ്‌ തുടങ്ങിയവയും സംഘടിപ്പിച്ചിരുന്നു.