Breaking News

Trending right now:
Description
 
Aug 11, 2016

മുന്നണി ബന്ധം അനിവാര്യമാണെന്ന്‌ പി.ജെ.ജോസഫ്‌

image മുന്നണി ബന്ധം അനിവാര്യമാണെന്ന്‌ പി.ജെ.ജോസഫും മോന്‍സ്‌ ജോസഫും പരസ്യമായി അഭിപ്രായപ്പെട്ടു. യുഡിഎഫ്‌ വിടാനുള്ള തീരുമാനം പ്രഖ്യാപിച്ച ശേഷം ആദ്യമായിട്ടാണ്‌ കേരള കോണ്‍ഗ്രസ്‌-എമ്മില്‍ ഇത്തരത്തിലൊരു ഭിന്നാഭിപ്രായം ഉണ്ടായത്‌. ഇന്നത്തെ സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസിന്‌ മുന്നണിയുമായുള്ള ബന്ധം അനിവാര്യമാണെന്ന്‌ പി.ജെ.ജോസഫ്‌ വ്യക്തമാക്കി. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ്‌ ഇത്തരമൊരു അഭിപ്രായത്തിനു പിന്നില്‍. എന്നാല്‍, ഒറ്റയ്‌ക്ക്‌ നിന്ന്‌ പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ്‌ ഇപ്പോള്‍ വേണ്ടത്‌. പി.ജെ.ജോസഫിന്റെ വെളിപ്പെടുത്തലോടെ, മുന്നണി ബന്ധം ഉപേക്ഷിച്ച്‌ ഒറ്റയ്‌ക്കു നില്‍ക്കാനുള്ള കേരളാ കോണ്‍ഗ്രസ്‌ എമ്മിന്റെ തീരുമാനത്തില്‍ ജോസഫ്‌ വിഭാഗത്തിനുള്ള എതിര്‍പ്പ്‌ ഇതോടെ മറനീക്കി പുറത്തുവന്നുവെന്നാണ്‌ വിലയിരുത്തല്‍. യുഡിഎഫ്‌ ബന്ധം ഉപേക്ഷിച്ച്‌ ഒറ്റയ്‌ക്ക്‌ നില്‍ക്കാന്‍ കോണ്‍ഗ്രസ്‌ എം തീരുമാനിച്ചതിനെക്കുറിച്ച്‌ പി.ജെ.ജോസഫ്‌ പ്രതികരിച്ചിരുന്നില്ല. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി പറഞ്ഞതില്‍ കൂടുതലൊന്നും പറയാനില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്‌. പുതിയ സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസിന്‌ മുന്നണി രാഷ്ട്രീയത്തിന്‌ പ്രസക്തിയുണ്ടെന്നും മുന്നണി ബന്ധം അനിവാര്യമാണെന്നും മോന്‍സ്‌ ജോസഫും വ്യക്തമാക്കി. പാര്‍ട്ടി ഒരിക്കലും എന്‍ഡിഎയിലേക്ക്‌ പോകില്ലെന്നും ഇതു സംബന്ധിച്ചുള്ള ഊഹാപോഹങ്ങള്‍ അവാസ്ഥവമാണെന്നും മോന്‍സ്‌ ജോസഫ്‌ പറഞ്ഞു. ജോസഫ്‌ വിഭാഗം നേതാക്കള്‍ നടത്തിയ കൂടിയാലോചനകള്‍ക്ക്‌ ശേഷമാണ്‌ അവര്‍ അഭിപ്രായം മാറ്റിയത്‌. അവരുടെ നിലപാട്‌ പരസ്യമായി അവര്‍ പ്രഖ്യാപിക്കുകയുമാണ്‌ ചെയ്‌തത്‌.