Breaking News

Trending right now:
Description
 
Aug 11, 2016

ഇന്റലിജന്‍സ്‌ ഡിവൈഎസ്‌പിയുടെ വീട്ടില്‍ വിജിലന്‍സ്‌ റെയ്‌ഡ്‌

image വരവില്‍ കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ചുവെന്ന പരാതിയില്‍ എറണാകുളം ഇന്റലിജന്‍സ്‌ ഡിവൈഎസ്‌പി ബിജോ അലക്‌സാണ്ടറുടെ വീട്ടിലും ഓഫിസിലും വിജിലന്‍സ്‌ റെയ്‌ഡ്‌ നടത്തി. വ്യാഴാഴ്‌ച രാവിലെ മുതല്‍ മണിക്കൂറുകളോളം നീണ്ടുനിന്ന റെയ്‌ഡ്‌ രണ്ടുസ്ഥലങ്ങളിലും ഒരേസമയത്തായിരുന്നു. നേരത്തെ ലഭിച്ച പരാതിയില്‍ പ്രാഥമികാന്വേഷണം നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ്‌ റെയ്‌ഡ്‌. വിജിലന്‍സ്‌ സ്‌പെഷല്‍ റേഞ്ച്‌ ഡിവൈഎസ്‌പി കെ.ആര്‍.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ റെയ്‌ഡിന്‌ നേതൃത്വം കൊടുക്കുന്നത്‌. റെയ്‌ഡില്‍ അനധികൃത സ്വത്ത്‌ സംബന്ധിച്ച രേഖകള്‍ ലഭിച്ചിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. കേസ്‌ റജിസ്‌റ്റര്‍ ചെയ്‌തു. സംസ്ഥാനത്ത്‌ കോളിളക്കം സൃഷ്ടിച്ച പെണ്‍വാണിഭ കേസുകള്‍ ബിജോ അലക്‌സാണ്ടര്‍ അന്വേഷിച്ചിരുന്നു. വരാപ്പുഴ, പറവൂര്‍ കേസുകളും ഇതില്‍ ഉള്‍പ്പെടും. പണം വാങ്ങി അന്വേഷണം വഴിതിരിച്ചുവെന്നും പലരെയും ഒഴിവാക്കിയെന്നും കൈക്കൂലിക്കായി പലരെയും കേസില്‍പെടുത്തിയെന്നുമായിരുന്നു ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഇതിനു പിന്നില്‍ വന്‍തോതില്‍ പണമിടപാട്‌ നടന്നുവെന്നാണ്‌ ആരോപണം. ഇക്കാര്യങ്ങളൊക്കയും വിജിലന്‍സ്‌ അന്വേഷിക്കുന്നുണ്ട്‌. വിജിലന്‍സ്‌ തലപ്പത്തുണ്ടായ മാറ്റങ്ങളെ തുടര്‍ന്നാണ്‌ അന്വേഷണവും റെയ്‌ഡും.