Breaking News

Trending right now:
Description
 
Aug 11, 2016

ബിഎസ്‌എല്‍എല്‍ ലാന്‍ഡ്‌ ഫോണിലെ വിളി ഞായറാഴ്‌ച സൗജന്യം

image ലാന്‍ഡ്‌ ഫോണുകളില്‍ 24 മണിക്കൂര്‍ സൗജന്യ കോള്‍ അനുവദിച്ചുകൊണ്ടുള്ള പുതിയ പദ്ധതിയുമായി ബിഎസ്‌എല്‍ രംഗത്തുവന്നു. ഞായറാഴ്‌ച ദിവസങ്ങളിലാണ്‌ ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്‌. ലാന്‍ഡ്‌ ഫോണില്‍നിന്ന്‌ ഏതു നെറ്റ്‌ വര്‍ക്കുകളിലേക്കും വിളിക്കുന്ന കോളുകള്‍ പൂര്‍ണമായും സൗജന്യമായിരിക്കുമെന്ന്‌ അധികൃതര്‍ വ്യക്താക്കി. ഇതിന്‌ താരിഫ്‌ കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചുകഴിഞ്ഞു. ഈ ഓഫര്‍ സ്വാതന്ത്ര്യദിന സമ്മാനമായി ബിഎസ്‌എന്‍എല്‍ അവതിരിപ്പിക്കുന്നത്‌. അടുത്ത 15 മുതല്‍ ഓഫര്‍ നിലവില്‍ വരും. നിലവില്‍ രാത്രി ഒമ്പതു മുതല്‍ രാവിലെ ഏഴുവരെ രാജ്യത്തിനകത്ത്‌ ഏതു നെറ്റ്‌ വര്‍ക്കിലേക്കും ലാന്‍ഡ്‌ഫോണുകളില്‍നിന്നു സൗജന്യമായി വിളിക്കാവുന്ന സംവിധാനത്തിനു പുറമേയാണ്‌ ഞായറാഴ്‌ചകളിലെ കോള്‍ സൗജന്യമാക്കുന്നത്‌.