Breaking News

Trending right now:
Description
 
Jan 08, 2013

ക്രോഡിയോണില്‍ ഒ.ഐ.സി.സി യു.കെ കൗണ്‍സില്‍ കമ്മറ്റി നിലവില്‍ വന്നു

കെ.എസ് ജോണ്‍സണ്‍
image
ഒ.ഐ.സി.സി യു.കെ ലണ്ടന്‍ റീജണു കീഴിലുള്ള ക്രോയിഡോണ്‍ കൗണ്‍സിലില്‍ ഒ.ഐ.സി.സി യു.കെയ്ക്ക് പുതിയ കമ്മറ്റി നിലവില്‍ വന്നു.  ആദ്യകാല മലയാളി കുടിയേറ്റക്കാര്‍ നിരവധിയുള്ള ക്രോയിഡോണ്‍ കൗണ്‍സില്‍ ലണ്ടന്‍ റീജിയനു കീഴിലുള്ള  പ്രധാനപ്പെട്ട കമ്മറ്റികളിലൊന്നാണ്.  

കമ്മറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് ക്രോയിഡോണില്‍ സംഘടിപ്പിച്ച യോഗത്തില്‍ ലണ്ടന്‍ റീജണല്‍ ചെയര്‍മാന്‍ ടോണി ചെറിയാന്‍ അധ്യക്ഷനായിരുന്നു. ദേശീയ പ്രസിഡന്റ് ഫ്രാന്‍സിസ് വലിയപറമ്പില്‍ യോഗം ഉദ്ഘാടനം ചെയ്തു. ആദ്യകാല കുടിയേറ്റക്കാരുടെ ശക്തി കേന്ദ്രങ്ങളിലൊന്നായ ക്രോയിഡോണിലെ ഒ.ഐ.സി.സി കമ്മറ്റിയുടെ രൂപീകരണം ലണ്ടന്‍ റീജണിലും ദേശീയ തലത്തിലും സംഘടനയ്ക്ക് കരുത്ത് പകരുമെന്നു ഫ്രാന്‍സിസ് വലിയപറമ്പില്‍ തന്റെ പ്രസംഗത്തില്‍ പ്രത്യേകം എടുത്തു പറഞ്ഞു. 

ദേശീയ  ജനറല്‍ സെക്രട്ടറി ഗിരി മാധവന്‍ , ക്രോയിഡോണില്‍ നിന്നുള്ള ഒ.ഐ.സി.സി ലണ്ടന്‍ റീജിയണ്‍ നേതാക്കളായ കുമാര്‍ സുരേന്ദ്രന്‍ ,  അല്‍ സാഹിര്‍ , സെന്‍ട്രല്‍ ലണ്ടന്‍ സിറ്റി കൗണ്‍സില്‍ കമ്മറ്റി പ്രസിഡന്റ് ബിജു കോശി എന്നിവര്‍ പ്രസംഗിച്ചു. 

താഴെ പറയുന്നവരെ ക്രോയിഡോണ്‍ കൗണ്‍സില്‍ കമ്മറ്റി ഭാരവാഹികളായി തെരഞ്ഞെടുത്തു

പ്രസിഡന്റ്: നിസാര്‍ ഷാഹുല്‍ 
വൈസ് പ്രസിഡന്റ്: രാജീവ് സുധാകരന്‍ 
ജനറല്‍ സെക്രട്ടറി: സുധീഷ് ശിവരാജ് 
സെക്രട്ടറിമാര്‍ : ശിവരാജ് ശ്രീജിത്, സതീശന്‍ ശ്രീധരന്‍ , കൃഷ്ണകുമാര്
ട്രഷറര്‍ : ശിവരാജ് സുജി 
എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍ : 
ബൈജുനാഥ്, സുനില്‍ രഘു, ബാദുഷ ഖാന്‍