Breaking News

Trending right now:
Description
 
Aug 10, 2016

സംവിധായകന്‍ ശശിശങ്കര്‍ കുഴഞ്ഞുവീണ്‌ മരിച്ചു

image പ്രശസ്‌ത ചലച്ചിത്ര സംവിധായകന്‍ ശശിശങ്കര്‍ (68) അന്തരിച്ചു. ബുധനാഴ്‌ച രാവിലെ ഒമ്പതുമണിയോടെ വീടിനുള്ളില്‍ കുഴഞ്ഞവീഴുകയായിരുന്നു. അബോധാവസ്ഥയില്‍ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. ശശികുമാറിന്റെ നാരായം സിനിമയ്‌ക്ക്‌ സാമൂഹ്യ പ്രാധാന്യമുള്ള ചലച്ചിത്രത്തിനുള്ള 1993-ലെ ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. മലയാളത്തിനു പുറമേ തമിഴിലും അദ്ദേഹം ചിത്രങ്ങള്‍ സംവിധാനം ചെയ്‌തിട്ടുണ്ട്‌. കുഞ്ഞിക്കൂനന്‍, സര്‍ക്കാര്‍ ദാദ, മിസ്റ്റര്‍ ബട്‌ലര്‍, മന്ത്രമോതിരം, പുന്നാരം, തുടങ്ങിയ ചിത്രങ്ങള്‍ മലയാളത്തിലും പരഴകന്‍, പഗഡായ്‌ പഗഡായ്‌ എന്നീ ചിത്രങ്ങള്‍ തമിഴിലും സംവിധാനം ചെയ്‌തിട്ടുണ്ട്‌.