Breaking News

Trending right now:
Description
 
Aug 10, 2016

വേലക്കാരനെ കൊലപ്പെടുത്തി വെട്ടിനുറുക്കി കിണറ്റില്‍ തള്ളിയ ഗൃഹനാഥന്‍ അറസ്റ്റില്‍

image വേലക്കാരനെ വെട്ടി കൊലപ്പെടുത്തിയശേഷം ശരീരഭാഗങ്ങള്‍ പലഭാഗങ്ങളായി മുറിച്ചു കിണറ്റില്‍ തള്ളിയ ഗൃഹനാഥന്‍ കിളിമാനൂര്‍ പുളിമ്പള്ളിക്കോണം ഉഴുവിളവീട്ടില്‍ യതിരാജിനെ (മണികണ്‌ഠന്‍) ആണ്‌ അറസ്‌റ്റു ചെയ്‌തത്‌. കൊല്ലപ്പെട്ട വേലക്കാരന്‍ പാലക്കുന്ന കോളനി സ്വദേശി രവിയുടെ (35) മൃതദേഹത്തിന്റെ പലഭാഗങ്ങളില്‍ കിണറ്റില്‍നിന്ന്‌ പുറത്തെടുത്തു. മണികണ്‌ഠന്റെ വീട്ടില്‍ അഞ്ചുവര്‍ഷമായി യതിരാജന്‍ താമസിച്ചാണ്‌ ജോളികള്‍ ചെയ്‌തിരുന്നത്‌. യതിരാജന്റെ ഭാര്യ മകളോടൊപ്പം തിരുവനന്തപുരത്താണ്‌. മകന്‍ കാസര്‍കോട്ട്‌ ഉദ്യോഗസ്ഥനാണ്‌. താനാണ്‌ കൊലപാതകം നടത്തിയതെന്ന്‌ യതിരാജന്‍ സമ്മതിച്ചു. മൃതദേഹത്തിന്റെ ഉടല്‍ ചൊവ്വാഴ്‌ച നടത്തിയ ആദ്യ തിരച്ചിലില്‍ പൊലീസ്‌ കണ്ടെത്തിയിരുന്നു. പിന്നീട്‌ ഇന്നു പുലര്‍ച്ചയോടെ വെള്ളംവറ്റിച്ചപ്പോഴാണ്‌ തലയും കാലുകളും കണ്ടത്‌. ചൊവ്വാഴ്‌ച വൈകിട്ട്‌ അഞ്ചരയോടെ യതിരാജന്റെ വീടിനു സമീപം ചോരപ്പാടുകള്‍ അയല്‍വാസികള്‍ കണ്ടിരുന്നു. തുടര്‍ന്ന്‌ വിവരം പൊലീസറിഞ്ഞു. പൊലീസ്‌ നടത്തിയ തിരച്ചിലില്‍ വീടിനുള്ളില്‍ ഭത്തിയിലും ടിവിയിലും ഫോട്ടോകളിലും രക്തം പറ്റിപ്പിടിച്ചത്‌ കണ്ടെത്തി. തുടര്‍ന്ന്‌ യതിരാജനെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്‌തതോടെയാണ്‌ കൊലപാതക വിവരം പുറത്തുവന്നത്‌. കൊലപാതകം നടത്താനുള്ള കാരണം യതിരാജന്‍ വ്യക്തമാക്കിയിട്ടില്ല. ചോദ്യം ചെയ്യല്‍ തുടരുകയാണ്‌. രക്തം പുരണ്ട കോടാലിയും പൊലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌. കൊലയ്‌ക്കുശേഷം ശരീരം കോടാലികൊണ്ടു പലഭാഗങ്ങളാക്കി മുറിച്ചുമാറ്റുകയായിരുന്നുവെന്നാണ്‌ പൊലീസിന്റെ നിഗമനം. കണ്ടെത്തിയ ശരീരഭാഗം ഭാഗികമായി കത്തിച്ചനിലയിലായിരുന്നു.