Breaking News

Trending right now:
Description
 
Aug 09, 2016

മാണിയുമായി മാധ്യസ്ഥതയ്‌ക്കില്ലെന്ന്‌ കുഞ്ഞാലിക്കുട്ടി

image കെ.എം. മാണി മുന്നണി വിട്ട സാഹചര്യത്തില്‍ മധ്യസ്ഥതയ്‌ക്കില്ലെന്ന്‌ മുസ്‌ലിം ലീഗ്‌ നേതാവ്‌ പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കേരള കോണ്‍ഗ്രസ്‌-എമ്മിനെ മുന്നണിയില്‍ തിരികെ കൊണ്ടുവരാന്‍ കുഞ്ഞാലിക്കുട്ടി മധ്യസ്ഥത വഹിക്കുമെന്ന്‌ നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതു സംബന്ധിച്ച ചോദ്യത്തോടാണ്‌ അദ്ദേഹം പ്രതികരിച്ചത്‌. മാണിയെ യുഡിഎഫിലേക്കു തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കില്ല. വിഷയത്തില്‍ മുസ്‌ലിം ലീഗിന്റെ നിലപാട്‌ ഇപ്പോള്‍ പറയുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്ത്‌ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു. അവരുടെ തീരുമാനം ശരിയോ തെറ്റോ എന്നു പറയാനില്ല. കേരളാ കോണ്‍ഗ്രസ്‌ എമ്മിന്‌ തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്‌. ഇക്കാര്യത്തില്‍ ലീഗ്‌ ഇപ്പോള്‍ അഭിപ്രായം പറയില്ല. വ്യക്തമായ അഭിപ്രായം പാര്‍ട്ടിക്കുണ്ട്‌. വിഷയം പാര്‍ട്ടി ചര്‍ച്ചചെയ്‌തശേഷം നിലപാട്‌ വ്യക്തമാക്കും. അവരുടെ കാര്യം നോക്കാന്‍ അവര്‍ക്കും ഞങ്ങളുടെ കാര്യം നോക്കാന്‍ ഞങ്ങള്‍ക്കും അറിയാം-കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. സൗഹൃദത്തിന്റെ പേരില്‍ മാണിയുമായി ആശയവിനിമയം നടത്തുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അതേസമയം കെ.എം.മാണിക്കെതിരെ നിലപാട്‌ കടുപ്പിക്കേണ്ടതില്ലെന്ന നിലപാടാണ്‌ യുഡിഎഫ്‌ നേതൃത്വം സ്വീകരിച്ചിരിക്കുന്നത്‌. കൂടുതല്‍ പ്രകോപിപ്പിക്കേണ്ടെന്നാണ്‌ യുഡിഎഫിലെ ധാരണ. ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ മറുപടി പറയാം. തല്‍ക്കാലം പ്രഖ്യാപിച്ച വഴിക്കു മാണി നീങ്ങട്ടെ. പരസ്‌പരം കൊണ്ടും കൊടുത്തും ശത്രുത വളര്‍ത്തേണ്ടെന്ന നിലപാടിലാണ്‌ യുഡിഎഫ്‌ ചര്‍ച്ചയില്‍ സ്വീകരിച്ച നിലപാട്‌.