Breaking News

Trending right now:
Description
 
Aug 09, 2016

കേരളാ കോണ്‍ഗ്രസ്‌ ഓഫിസിനു നേരെ ആക്രമണം; രമേശ്‌ ചെന്നിത്തലയുടെ കോലം കത്തിച്ചു

image കേരളാകോണ്‍ഗ്രസ്‌ (എം) യുഡിഎഫ്‌ വിട്ടതില്‍ ആഹ്ലാദം പ്രകടിപ്പിച്ച കോണ്‍ഗ്രസ്‌, യത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ കാഞ്ഞിരപ്പള്ളിയില്‍ നടത്തിയ പ്രകടനത്തിനിടെ കാഞ്ഞിരപ്പള്ളിയില്‍ കേരളാ കോണ്‍ഗ്രസിന്റെ മണ്ഡലം കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം. കുരിശിങ്കല്‍ ജംക്ഷനു സമീപത്തെ ഓഫീസിനു നേരെയാണ്‌ ആക്രമണം നടന്നത്‌. ഓഫീസിന്റെ ബോര്‍ും കൊടിമരവും നശിപ്പിച്ചു. ഓഫീസിലേക്ക്‌ മുട്ടയെറിഞ്ഞു. ഓഫീസിനുള്ളിലെ കസേരകളും മറ്റുപകരണങ്ങളും നശിപ്പിച്ചു. ഞായറാഴ്‌ച വൈകിട്ട്‌ നടന്ന ആഹ്ലാദപ്രകടനത്തിനിടെയാണ്‌ കോണ്‍ഗ്രസ്‌, യത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ഇത്തരത്തിലൊരു ആക്രമണം നടത്തിയത്‌. സംഭവത്തില്‍ പ്രതിഷേധിച്ച്‌ കേരളാ കോണ്‍ഗ്രസ്‌ (എം) പ്രവര്‍ത്തകര്‍ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ കോലം കത്തിച്ചു. പേട്ടക്കവലയില്‍ അമ്പതോളം കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ഏറെ താമസിയാതെ അത്രയുംതന്നെ കേരളാ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും എത്തി. തുടര്‍ന്ന്‌ ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റവും ഉന്തുംതള്ളും ഉണ്ടാവുകയും ചെയ്‌തു. പൊലീസ്‌ ഇടപെട്ടതോടെയാണ്‌ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരുന്നത്‌. സംഭവത്തില്‍ പ്രതിഷേധിച്ച്‌ റോഡില്‍ കുത്തിയിരിക്കാന്‍ ശ്രമിച്ച കേരളാ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ പൊലീസ്‌ പിന്തിരിപ്പിക്കുകയായിരുന്നു. ഇതിനിടെയാണ്‌ കേരളാ കോണ്‍ഗ്രസ്‌ ഓഫിസിനു നേരെ ആക്രമണം ഉണ്ടായത്‌.