Breaking News

Trending right now:
Description
 
Jan 08, 2013

തനിഷ്‌കിന്റെ ഡയമണ്ട്‌ ആഭരണങ്ങള്‍ക്ക്‌ 20 ശതമാനം വരെ ഡിസ്‌ക്കൗണ്ട്‌

ഓഫര്‍ കാലാവധി ജനുവരി 6 മുതല്‍ ഫെബ്രുവരി 28 വരെ
image കൊച്ചി: പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ തനിഷ്‌ക്‌ ഡയമണ്ട്‌ ആഭരണങ്ങള്‍ക്ക്‌ ആകര്‍ഷകമായ ഡിസ്‌ക്കൗണ്ട്‌ ഓഫര്‍ അവതരിപ്പിക്കുന്നു. ജനുവരി ആറു മുതല്‍ ഫെബ്രുവരി 28 വരെ എല്ലാ തനിഷ്‌ക്‌ സ്റ്റോറുകളില്‍നിന്നും പ്രത്യേക ഓഫറിലൂടെ ഡയമണ്ട്‌ ആഭരണങ്ങള്‍ക്ക്‌ 20 ശതമാനം വരെ ഡിസ്‌ക്കൗണ്ട്‌ ലഭിക്കും. കൂടാതെ, രണ്ടു ലക്ഷം രൂപയോ അതില്‍ കൂടുതലോ വിലയുള്ള ഒരു ഡയമണ്ട്‌ ആഭരണം വാങ്ങുമ്പോള്‍ വിലയില്‍ 20 ശതമാനം ഇളവ്‌ സ്വന്തമാക്കാം. 
ഈ ഓഫര്‍ വഴി ആഭരണങ്ങള്‍ വാങ്ങാന്‍ ഉപയോക്താക്കള്‍ക്ക്‌ മികച്ച അവസരമാണ്‌ ലഭിക്കുന്നതെന്ന്‌ തനിഷ്‌ക്‌ റീട്ടെയ്‌ല്‍ മാര്‍ക്കറ്റിംഗ്‌ വൈസ്‌ പ്രസിഡന്റ്‌ സന്ദീപ്‌ കുല്‍ഹള്ളി പറഞ്ഞു. ഈ ഓഫര്‍ കാലാവധിയില്‍ ഒട്ടേറെ ആഘോഷപരിപാടികളുണ്ട്‌. വിവാഹസീസണ്‍, സംക്രാന്തി, വാലന്റൈന്‍സ്‌ ഡേ തുടങ്ങി ഡയമണ്ട്‌ ആഭരണങ്ങള്‍ വാങ്ങാനുള്ള നിരവധി അവസരങ്ങളാണിവ. ഈ ഓഫറിലൂടെ ഉപയോക്താക്കള്‍ക്ക്‌ ഉയര്‍ന്ന ഗുണമേന്മയുള്ള തനിഷ്‌ക്‌ സര്‍ട്ടിഫൈഡ്‌ ജ്വല്ലറി ന്യായമായ വിലയില്‍ സ്വന്തമാക്കാനുള്ള അവസരമാണെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉപയോക്താക്കളുടെ അഭിരുചിക്കും വിവിധ അവസരങ്ങള്‍ക്കും അനുയോജ്യമാകുംവിധം പരമ്പരാഗത, ആധുനിക രീതികള്‍ കൂട്ടിച്ചേര്‍ത്ത വൈവിധ്യമാര്‍ന്ന ആഭരണങ്ങളാണ്‌ തനിഷ്‌്‌ക്‌ ഒരുക്കുന്നത്‌. ദിവസേന ഉപയോഗിക്കാന്‍ കഴിയുന്നവ, ജോലി സ്ഥലത്ത്‌ ഉപയോഗിക്കുന്നവ, ഏറ്റവും മനോഹരമായി രൂപകല്‍പ്പന ചെയ്‌തവ എന്നിങ്ങനെ വിവിധ പാറ്റേണുകളിലുള്ള നവീന ഡിസൈനുകളുണ്ട്‌. ഉയര്‍ന്ന മൂല്യമുള്ള ഏറെ ആകര്‍ഷകമായ ഡയമണ്ട്‌ ഓഫ്‌ ക്ലാസ്‌ ശേഖരം, ആര്യ എന്ന പേരില്‍ പതിനെട്ട്‌ കാരറ്റ്‌ സ്വര്‍ണത്തില്‍ ഫ്‌ളോറല്‍ മോട്ടീഫുകളോടെ തീര്‍ത്ത ഏഴു കല്ലുകളുടെ ഡയമണ്ട്‌ ശേഖരം, മിയ എന്ന പേരില്‍ വനിതകള്‍ക്ക്‌ ജോലിസ്ഥലത്ത്‌ ഉപയോഗിക്കാന്‍ കഴിയുന്ന തരം ആഭരണങ്ങള്‍, അഫോര്‍ഡബിള്‍ ഡയമണ്ട്‌സ്‌ എന്ന പേരില്‍ പതിനായിരം രൂപ മുതല്‍ ഇരുപത്തയ്യായിരം രൂപവരെ വിലയുള്ള വൈവിധ്യമാര്‍ന്ന ആഭരണങ്ങള്‍ എന്നിവയും തനിഷ്‌്‌ക്‌ ശേഖരത്തിലുണ്ട്‌.