Breaking News

Trending right now:
Description
 
Aug 07, 2016

കേരത്തില്‍ ഇനി കോ-ലീ സഖ്യം: വിഎസ്‌; ഐക്യജനാധിപത്യമുന്നണി ഒറ്റക്കെട്ട്‌; രമേശ്‌ ചെന്നിത്തല

image കേരളത്തില്‍ ഇനി യുഡിഎഫ്‌ ഇല്ലെന്ന്‌ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്‌. അച്യുതാന്ദന്‍. ഇനിയുള്ളത്‌ കോ-ലീ സഖ്യം മാത്രമാണെന്നും വിഎസ്‌ പരിഹസിച്ചു. യുഡിഎഫിനുള്ളിലെ മറ്റു ഘടക കക്ഷികളായ ആര്‍എസ്‌പിയുടെയും ജനതാദളിന്റെയും നിലയും ഭദ്രമല്ലെന്നും വി.എസ്‌ പറഞ്ഞു. ഇടതുപക്ഷം നടത്തിയ അഴിമതിയാരോപണങ്ങള്‍ ശരിയാണെന്നു തെളിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, സംസ്ഥാനത്തെ ഐക്യജനാധിപത്യ മുന്നണി ഒറ്റക്കെട്ടാണെന്ന്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നു പറഞ്ഞ ചെന്നിത്തല, സ്വന്തം നിലയ്‌ക്ക്‌ തീരുമാനങ്ങളെടുത്താല്‍ അതിന്റെ ഉത്തരവാദിത്തവും അവര്‍ക്കു തന്നെയായിരിക്കുമെന്നും വ്യക്തമാക്കി.