Breaking News

Trending right now:
Description
 
Aug 07, 2016

സ്വാതന്ത്ര്യദിന വാര്‍ഷികം: ബിജെപി തിരംഗാ യാത്രയ്‌ക്കൊരുങ്ങുന്നു

image സ്വാതന്ത്ര്യദിനത്തിന്റെ എഴുപതാം വാര്‍ഷികം ആഘോഷിക്കാന്‍ ബിജെപി തിരംഗാ യാത്രയ്‌ക്കൊരുങ്ങുന്നു. ഒമ്പതു മുതല്‍ 23വരെ ഇതോടനുബന്ധിച്ചു വിവിധ പരിപാടികള്‍ നടത്തുമെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. പ്രധാനമന്ത്രി മുതല്‍ ഗ്രാമപഞ്ചായത്ത്‌ അംഗങ്ങള്‍വരെ അവരവരുടെ മണ്ഡലത്തില്‍ ഈ ദിവസങ്ങളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തും. 13ന്‌ കോഴിക്കോട്‌ പൊതുസമ്മേളനത്തില്‍ കേന്ദ്രമന്ത്രി രജീവ്‌ പ്രതാപ്‌ റൂഡി പങ്കെടുക്കും. സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കും. സ്വാതന്ത്ര്യദിനത്തില്‍ എല്ലാ നിയോജക മണ്ഡലങ്ങളിലും വൈകിട്ട്‌ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ദീപപ്രയാണം നടത്തും. അന്നു എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്തണമെന്നു ബിജെപി ആഹ്വാനം ചെയ്‌തു. 18നു മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ നിയജോകമണ്ഡലം അടിസ്ഥാനത്തില്‍ രക്ഷാബന്ധന്‍ നടത്തും. 15 മുതല്‍ 23വരെയുള്ള ദിവസങ്ങളില്‍ നിയോജക മണ്ഡലതലത്തില്‍ യുവമോര്‍ച്ച ദേശീയ പതാകയുമായി ബൈക്കില്‍ റാലി സംഘടിപ്പിക്കും. കൈത്തറി പ്രോത്സാഹിപ്പിക്കാന്‍ സ്വാതന്ത്ര്യ ദിനത്തില്‍ എല്ലാ പ്രവര്‍ത്തകരും ഖാദി വസ്‌ത്രങ്ങള്‍ ധരിക്കുമെന്ന്‌ കുമ്മനം അറിയിച്ചു.