Breaking News

Trending right now:
Description
 
Aug 07, 2016

നസീറിന്റെ മൃതദേഹം സംസ്‌കരിച്ചു; ആറ്‌ സിപിഎം അംഗങ്ങളെ സസ്‌പെന്‍ഡ്‌ ചെയ്‌തു

image പാര്‍ട്ടിയിലെ അഴിമതിക്കും വിഭാഗിതയ്‌ക്കുമെതിരെ പരാതിനല്‍കിയെന്നാരോപിച്ച്‌ ഈരാറ്റുപേട്ടയില്‍ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചു കൊലപ്പെടുത്തിയ സിപിഎം മുന്‍ ബ്രാഞ്ച്‌ സെക്രട്ടറി പത്താഴപ്പടി കുന്നുംപുറത്ത്‌ കെ.എം.നസീറിന്റെ (56) മൃതദേഹം കബറടക്കി. പാര്‍ട്ടി ചെങ്കൊടി പുതയ്‌ക്കാതെയായിരുന്നു അന്ത്യയാത്ര. പാര്‍ട്ടി അംഗങ്ങളായി അഞ്ചുപേരുള്ള നസീറിന്റെ വീട്ടില്‍ പാര്‍ട്ടി പതാക ഉയര്‍ന്നില്ല.. ആന്റോ ആന്റണി എംപി, പി.സി.ജോര്‍ജ്‌ എംഎല്‍എ എന്നിവര്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. നസീര്‍ മരിച്ച സംഭവത്തില്‍ പ്രതികളായ ഏരിയാകമ്മിറ്റിയംഗം ഉള്‍പ്പെടെ ആറ്‌ സിപിഎം അംഗങ്ങളെ പാര്‍ട്ടിയില്‍നിന്നു സസ്‌പെന്‍ഡ്‌ ചെയ്‌തു. പാര്‍ട്ടി സംസ്ഥാന നേതൃത്വം ജില്ലാ സെക്രട്ടറിയേറ്റിനു കര്‍ശന നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ്‌ നടപടി. പൂഞ്ഞാറില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം പ്രാേശിക നേതൃത്വം പി.സി.ജോര്‍ജിനുവേണ്ടി പ്രവര്‍ത്തിക്കുകയും ഇടതുമുന്നണി സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്താവുകയും ചെയ്‌തതു സംബന്ധിച്ച രാഷ്ടീയവിവാദങ്ങളും പാര്‍ട്ടിയിലെ ചേരിതിരുവുമാണ്‌ കൊലപാതകത്തില്‍ കലാശിച്ചത്‌. ജൂലൈ 25നാണ്‌ നസീറിനു മര്‍ദ്ദനമേറ്റത്‌. പതിനൊന്നു ദിവസം കോട്ടയം മെഡിക്കല്‍കോളജില്‍ ചികിത്സയിലിരിക്കെയാണ്‌ മരിച്ചത്‌.