Breaking News

Trending right now:
Description
 
Aug 06, 2016

സിപിഎമ്മുകാരുടെ മര്‍ദ്ദനമേറ്റ മുന്‍ ബ്രാഞ്ച്‌ സെക്രട്ടറി മരിച്ചു

image ഈരാറ്റുപേട്ടയില്‍ സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേല്‍ക്കേണ്ടിവന്ന സിപിഎം ഈരാറ്റുപേട്ട മുന്‍ ബ്രാഞ്ച്‌ സെക്രട്ടറി മരിച്ചു. ഈരാറ്റുപേട്ട കുന്നുംപുറത്ത്‌ കെ.എം. നസീറാണു (56) മരിച്ചത്‌. ഈരാറ്റുപേട്ട പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സെക്യൂരിറ്റി വിഭാഗത്തില്‍ താതാകാലിക ജീവനക്കാരനായിരുന്നു. ജൂലൈ 24നു വൈകുന്നേരം അഞ്ചിന്‌ ഈരാറ്റുപേട്ട ടൗണ്‍ ബസ്‌ സ്റ്റാന്‍ഡിനു സമീപമാണു നസീറിനെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്‌. നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ പി.സി.ജോര്‍ജിനെ ചില സിപിഎം നേതാക്കള്‍ പിന്തുണച്ചതിനെതിരെയും പ്രാദേശിക നേതാക്കളുടെ അഴിമതിക്കെതിരെയും പാര്‍ട്ടി മേല്‍ഘടകങ്ങള്‍ക്കു പരാതി കൊടുത്തതിനുമാണ്‌ നസീറിനു മര്‍ദ്ദനമേറ്റത്‌. സംഭവത്തില്‍ ആറു പ്രതികളെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു ജാമ്യത്തില്‍ വിട്ടിരുന്നു. നസീറിനെ മര്‍ദിച്ച സംഭവത്തില്‍ അന്വേഷണം നടത്തി പ്രതികള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു ബന്ധുക്കള്‍ ഇന്നലെ തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ എന്നിവര്‍ക്കു പരാതി നല്‍കിയതിനു പിന്നാലെയായിരുന്നു നസീര്‍ മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ മരിച്ചത്‌. ഈരാറ്റുപേട്ട നഗരസഭ പരിധിയില്‍ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രഖ്യാപിച്ച 12 മണിക്കൂര്‍ ഹര്‍ത്താല്‍ ഇന്നു രാവിലെ ആറിന്‌ ആരംഭിച്ചു.